താനെ: നാല്‍പ്പതുകാരിയെ ശല്യം ചെയ്തയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. സംഭവത്തില്‍ സ്ത്രീയുള്‍പ്പടെ മൂന്ന് പേരെ താനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.
യുവാവും സ്ത്രീയും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. തനിക്ക് ഈ സ്ത്രീയെ ഇഷ്ടമാണെന്ന്് അവരുടെ ഭര്‍ത്താവിനോട് യുവാവ് നേരത്തെ പറഞ്ഞിരുന്നു എന്ന മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ഇയാള്‍ ഈ സ്ത്രീയെ മുമ്പ് ഉപദ്രവിച്ചിരുന്നു. ഇതേതുടര്‍ന്ന് അവര്‍ ഒഴിഞ്ഞവീട്ടിലേക്ക് ഇയാളെ വിളിച്ചുവരുത്തി. മറ്റ് രണ്ടുപേരുടെ സഹായത്തോടെ മര്‍ദിച്ച ശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ത്രീയുടെ ഭര്‍ത്താവും യുവാവും തമ്മില്‍ തര്‍ക്കം നടന്നിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞതായി ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. തോജസ് മാത്രെ, പ്രവീണ്‍ കാനിയെ എന്നിവരുടെ സഹായത്തോടെയാണ് സ്ത്രീ ഇയാളുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയത്.