തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഐതിഹാസികമായ ചരിത്രവിജയമാണ് ഇപ്പോള്‍ എല്‍.ഡി.എഫിന് ലഭിച്ചിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.
തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രചരണ ഘട്ടത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളെ അഭിമുഖീകരിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പ്രീ പോളും പോസ്റ്റ് പോളും വരുന്നതിന് മുന്‍പ് തന്നെ വലിയ വിജയം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉണ്ടാകുമെന്ന് ഞങ്ങള്‍ പറയുകയുണ്ടായി. ആ ആത്മവിശ്വാസത്തെ അന്വര്‍ത്ഥമാക്കുന്ന തെരഞ്ഞെടുപ്പ് വിജയമാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ ഭരണനിര്‍വഹണം, മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നമ്മുടെ നാടിന്റെ വികസനവുമായി ബന്ധപ്പെടുത്തി ഇടതുപക്ഷത്തിന്റെ ശരിയായ ദിശാബോധം ഇതിനെല്ലാം കേരള ജനത അംഗീകാരം നല്‍കിയിരിക്കുകയാണ്.
മാത്രമല്ല വര്‍ഗീയ ശക്തികള്‍ക്കും ഈ നാട് കീഴടങ്ങില്ല എന്ന ധീരമായ പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പെന്നും വിജയരാഘവന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റിലാണ് ഇടതുമുന്നണി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 41 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ഒരു സീറ്റുപോലും നേടാന്‍ ബി.ജെ.പിക്കായില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: A Vijayaraghavan Response Kerala Assembly Election