തിരുവനന്തപുരം: ബാര്‍കോഴക്കേസ് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അപ്രസക്തമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. മനോരമാ ന്യൂസിന്റെ പുലര്‍വേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗം എല്‍.ഡി.എഫിലേക്ക് വരുന്നത് സംബന്ധിച്ചായിരുന്നു ചോദ്യം. ജോസ് കെ.മാണിയുടേത് ബഹുജനാടിത്തറയുള്ള പാര്‍ട്ടിയാണെന്നും ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.വിജയരാഘവന്റെ വാക്കുകള്‍:
ബാര്‍ കോഴക്കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. യു.ഡി.എഫിനകത്തുള്ള ആളുകള്‍ ഇത്തരമൊരു ആക്ഷേപം ഉയര്‍ത്തിക്കൊണ്ടുവന്നു. സ്വാഭാവികമായും ആ ആക്ഷേപം സംബന്ധിച്ച് എല്‍.ഡി.എഫ് ചര്‍ച്ച നടത്തുക എന്നതും വിമര്‍ശനമുയര്‍ത്തുക എന്നുള്ളതും അന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ പ്രസക്തമായ കാര്യമാണ്.
എന്നാല്‍ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ വളരെ അപ്രസക്തമായ കാര്യമാണ്.
അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഉല്‍പ്പന്നമാണ് ആ സംഭവം. കെ.എം മാണിയോടുള്ള വ്യക്തിവിദ്വേഷത്തിന്റെ പശ്ചാത്തലത്തിലല്ല ആ നടപടി നമ്മള്‍ സ്വീകരിച്ചിട്ടുള്ളത്. ബജറ്റൊക്കെ തടയുന്നത് അന്നുയിക്കപ്പെട്ട ആക്ഷേപത്തിന്റെ പുറത്താണ്. ആ ആക്ഷേപത്തിന്റെ പിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്.
നോട്ടെണ്ണുന്ന യന്ത്രം യു.ഡി.എഫിലുള്ളതാണ്. അതൊക്കെ യു.ഡി.എഫില്‍ ഉള്ളവര്‍ വീതിച്ചിട്ടുണ്ടാകും. അങ്ങനെ ഒരു യന്ത്രമുണ്ടെങ്കില്‍ അതൊന്നും ജോസ് കെ. മാണിയ്‌ക്കൊപ്പമില്ല. ജോസ് കെ,മാണി നോട്ടെണ്ണുന്ന യന്ത്രവും കൊണ്ടല്ല എല്‍.ഡി.എഫിലേക്ക് വരുന്നത്.
നേരത്തെ കൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തില്‍ ബാര്‍ കേഴക്കേസില്‍ കെ.എം മാണി കുറ്റക്കാരനല്ലെന്ന് എല്‍.ഡി.എഫിനറിയാമായിരുന്നെന്ന പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടായിരുന്നു എന്നത് രാഷ്ട്രീയ ആരോപണം മാത്രമായിരുന്നെന്നും അഭിമുഖത്തിലുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് ഇത്തരത്തില്‍ താന്‍ പ്രസ്താവന നടത്തിയിട്ടില്ലെന്ന് പറഞ്ഞ് വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: A Vijayaraghavan on Bar Scam KM Mani Jose K Mani LDF UDF