| Saturday, 18th February 2023, 3:21 pm

അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ; എ.വിജയരാഘവൻ പ്രസിഡന്റ്; ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്നും 30 പേർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റായി തെര‍ഞ്ഞെടുക്കപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അം​ഗം എ. വിജയരാഘവൻ. ബി.വെങ്കിട്ടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പശ്ചിമബം​ഗാളിലെ ഹൗറയിൽ വെച്ച് നടന്ന പത്താം അഖിലേന്ത്യ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

കേരളത്തിൽ നിന്നും എം. വി. ഗോവിന്ദൻ, കെ. കോമള കുമാരി എന്നിവരെ വൈസ്പ്രസിഡന്റുമാരായും വി. ശിവദാസൻ, എൻ. ചന്ദ്രൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്.

155 അംഗ ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്നും 30 അം​ഗങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. 61 അംഗ വർക്കിങ് കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് 10 അം​ഗങ്ങളാണുള്ളത്.

ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾക്കിടയിൽ അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ പതാക ഉയർത്തിയതോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്.

Content Highlight: A vijayaraghavan appointed as the president of All india agricultural workers union

We use cookies to give you the best possible experience. Learn more