കൊൽക്കത്ത: കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ബി.വെങ്കിട്ടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പശ്ചിമബംഗാളിലെ ഹൗറയിൽ വെച്ച് നടന്ന പത്താം അഖിലേന്ത്യ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
കേരളത്തിൽ നിന്നും എം. വി. ഗോവിന്ദൻ, കെ. കോമള കുമാരി എന്നിവരെ വൈസ്പ്രസിഡന്റുമാരായും വി. ശിവദാസൻ, എൻ. ചന്ദ്രൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്.
155 അംഗ ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്നും 30 അംഗങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. 61 അംഗ വർക്കിങ് കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് 10 അംഗങ്ങളാണുള്ളത്.