കോഴിക്കോട്: താനൂര്‍ എം.എല്‍.എ വി.അബ്ദുറഹ്മാനെ വഴിയില്‍ തടഞ്ഞാല്‍ അതേ നാണയത്തില്‍ നേരിടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. മത തീവ്രവാദ സംഘടനയായി ലീഗ് മാറുന്നുവെന്നും മതധ്രുവീകരണം ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു.
ഏത് പൊലീസ് ഉദ്യോഗസ്ഥനായാലും ഇടതുപക്ഷ സര്‍ക്കാരിന്റെ നയം നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ നടപ്പിലാക്കിക്കുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു. താനൂര്‍ എം.എല്‍എയെ ഒരു സംഘം വഴിയില്‍ തടഞ്ഞതിലുള്ള പ്രതിഷേധയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.