തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ പാലാമണ്ഡലം ഇടതുപക്ഷ മണ്ഡലമല്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. ഇടതുപക്ഷ മണ്ഡലമല്ലെങ്കിലും വിജയപ്രതീക്ഷയോടെ ആദ്യാവസാനം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും അതിനാലാണ് ബി.ജെ.പി-കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് ആണെന്നും എങ്കിലും പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിജയരാഘവന്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം വിശദമായി പരിഗണിച്ച ശേഷം സ്ഥാനാര്‍ഥി നിര്‍ണയം വെള്ളിയാഴ്ച അന്തിമമാക്കാന്‍ തീരുമാനമായി. യു.ഡി.എഫിന്റെയും ബി.ജെപിയുടെയും സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ നേതൃത്വം.