ജയ്പൂര്‍: രാജസ്ഥാനിലെ കോലിഹാന്‍ ചെമ്പ് ഖനിയിലുണ്ടായ അപകടത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്.
ഖനിയില്‍ കുടുങ്ങിയ എച്ച്.സി.എല്‍ (ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്) തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിലാണ് ചീഫ് വിജിലന്‍സ് ഓഫീസറായ ഉപേന്ദ്ര പാണ്ഡേ മരണപ്പെടുന്നത്.
അപകടത്തില്‍ ഖനിയില്‍ കുടുങ്ങിയെ 14 പേരെ രക്ഷപ്പെടുത്തുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതായി (സൂപ്രണ്ട് ഓഫ് പൊലീസ്) എ.എസ്.പി അലി മാധ്യമങ്ങളോട് പറഞ്ഞു.
കൊല്‍ക്കത്തയില്‍ നിന്നെത്തിയെ മാധ്യമപ്രവര്‍ത്തകനും ഉപേന്ദ്ര പാണ്ഡേയുമടങ്ങുന്ന സംഘമാണ് ഖനിയിലെ അപകടത്തില്‍ പെട്ടതെന്നും എ.എസ്.പി വ്യക്തമാക്കി.
ഖനിയില്‍ നിന്ന് മുകളിലേക്ക് വരുന്നതിനിടയില്‍ ലിഫ്റ്റ് തകര്‍ന്നതാണ് അപകടത്തിന് കാരണമായത്. ചൊവ്വാഴ്ച എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെട്ട എല്ലാ തൊഴിലാളികളും ഇപ്പോള്‍ ജയ്പൂര്‍ ആശുപത്രയില്‍ ചികിത്സയിലാണ്.
ഖനിക്കുള്ളിലേക്ക് ഉദ്യോഗസ്ഥരുമായി ഇറങ്ങിയ ലിഫ്റ്റ് 577 മീറ്റര്‍ പിന്നിട്ടപ്പോഴാണ് ബ്രേക്ക് ചെയിന്‍ പൊട്ടിയത്. 1800 അടിയിലേറെ താഴ്ചയിലേക്ക് ലിഫ്റ്റ് തകര്‍ന്ന് വീണത്.
സംഭവത്തില്‍ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് അന്വേഷണം നടത്തുമെന്നും കേസെടുത്തതിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
1967ല്‍ ആണ് ഖേത്രിയിലെ ചെമ്പ് ഖനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജയ്പൂരില്‍ നിന്ന് 108 കിലോമീറ്റര്‍ അകലെയാണ് നീം കാ താന ജില്ലയിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഖനി.
Content Highlight: A vigilance officer who was trapped in the mine after the elevator collapsed died