മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തന്റെ ആരാധകനായ ചെറിയ കുട്ടിയോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സഞ്ജുവിനെ നേരില്‍ കാണുക എന്ന ആഗ്രഹം ഈ കുട്ടികള്‍ നേരത്തേ ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ക്രിക്കറ്റിലെ തങ്ങളുടെ ഇഷ്ട താരം സഞ്ജു സാംസണ്‍ ആണെന്നും മലയാളി താരത്തെ നേരില്‍ കാണുകയാണ് തങ്ങളുടെ ആഗ്രഹം എന്നും ഈ കുട്ടികള്‍ നേരത്തേ ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.
ഈ വീഡിയോ കാണാനിടയായ മലയാളി സൂപ്പര്‍ താരം തന്റെ ആരാധകരായ കുട്ടികളെ നേരില്‍ കാണാന്‍ എത്തുകയും അവരോടൊപ്പം ക്രിക്കറ്റ് കളിക്കുകയുമായിരുന്നു.
Sanju Samson has fulfilled the dream of the Kid, to meet & play with his favorite cricketer. 👏
– A great gesture by Sanju. pic.twitter.com/0wltSaBGz8
— Johns. (@CricCrazyJohns) March 3, 2024
കേരളത്തില്‍ എത്തിയാല്‍ ഉടനെ തന്നെ കുട്ടികളെ കാണാന്‍ സഞ്ജു എത്തുമെന്ന് നേരത്തേ വാക്ക് കൊടുത്തിരുന്നു. സഞ്ജുവിന്റെ ഈ പ്രവര്‍ത്തിക്ക് ക്രിക്കറ്റ് ലോകത്ത് നിന്നും വലിയ കയ്യടികളാണ് ലഭിച്ചത്.
Sanju immediately connected with this kid when he learnt about him and promised to meet him when he comes back to Kerala after the Ranji Trophy matches ❤️
That’s our golden Sanju Samson for you 💎 https://t.co/pabm3Gcr3h pic.twitter.com/nrkimBNH7E
— Sanju Samson Fans Page (@SanjuSamsonFP) February 5, 2024
അതേസമയം സഞ്ജു നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ്. മാര്‍ച്ച് 22 മുതലാണ് പുതിയ ഐ.പി.എല്‍ സീസണിന് കൊടിയേറുന്നത്. മികച്ച താരങ്ങളുടെ നിരയുമായാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീട പോരാട്ടത്തിനിറങ്ങുന്നത്.
ഐ.പി.എല്‍ 2024ലെ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരക്രമങ്ങള്‍
vs ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മാര്‍ച്ച് 24 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍ – 3.30 pm
vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – മാര്‍ച്ച് 28 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍ (ഹോം സ്റ്റേഡിയം)- 7.30 pm
vs മുംബൈ ഇന്ത്യന്‍സ് – ഏപ്രില്‍ – 1 – വുംബൈ വാംഖഡെ സ്റ്റേഡിയം – 7.30 pm
vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഏപ്രില്‍ 6 – ചിന്നസ്വാമി സ്റ്റേഡിയം – 7.30 pm
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024
ബാറ്റര്‍
യശസ്വി ജെയ്സ്വാള്‍
ഷിംറോണ്‍ ഹെറ്റ്മെയര്‍*
റോവ്മന്‍ പവല്‍*
ശുഭം ദുബെ
ഓള്‍ റൗണ്ടര്‍
ആര്‍. അശ്വിന്‍
റിയാന്‍ പരാഗ്
ആബിദ് മുഷ്താഖ്
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
ജോസ് ബട്‌ലര്‍*
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോര്‍
ടോം കോലര്‍-കാഡ്മോര്‍*
ഡോണോവന്‍ ഫെരേര*
ബൗളര്‍മാര്‍
ട്രെന്റ് ബോള്‍ട്ട്*
യൂസ്വേന്ദ്ര ചഹല്‍
ആദം സാംപ*
ആവേശ് ഖാന്‍
പ്രസിദ്ധ് കൃഷ്ണ
നവ്ദീപ് സെയ്നി
കുല്‍ദീപ് സെന്‍
നാന്ദ്രേ ബര്‍ഗര്‍*
(* ഓവര്‍സീസ് താരങ്ങള്‍)
Content Highlight: A video viral on social media Sanju Samson playing cricket with his fan