ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌കിനെ വ്യത്യസ്തമായ രീതിയില്‍ ട്രോളുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആസ്ഥാനത്തിന്റെ പുറംചുമരിലാണ് മസ്‌കിനെക്കുറിച്ച് ചില സന്ദേശങ്ങള്‍ ലേസര്‍ പ്രൊജക്റ്റ് ചെയ്തത്. ഒരു ആക്ടവിസ്റ്റാണ് ഈ പ്രദര്‍ശനത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.
ഇതിന്റെ വീഡിയോ ‘Muskrat McRatfu*ker needs to resign as CEO’ എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്ന് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 12.5 മില്യണ്‍ കാഴ്ചക്കാരെയാണ് വീഡിയോക്ക് ഇതുവരെ ലഭിച്ചത്
‘ഇലോണ്‍ മസ്‌ക്- വംശീയവാദി, പാപ്പര്, അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നയാള്‍, വര്‍ണവിവേചനത്തില്‍ ആസ്വദനം കണ്ടത്തുന്നവന്‍, ഏകാധിപതി, പൂഴ്ത്തിവെപ്പുകാരന്‍, വിലയില്ലാത്ത കോടീശ്വരന്‍,’ തുടങ്ങിയവയാണ് കെട്ടിടത്തിന്റെ പുറംഭിത്തിയില്‍ പ്രദര്‍ശിപ്പിച്ചത്.
വീഡിയോ: –
അതേസമയം, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയില്‍ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ എല്ലാവരെയും മസ്‌ക് പിരിച്ചുവിട്ടു.
ആഗോള സാമ്പത്തികമാന്ദ്യവും ടെക് കമ്പനികളെ പ്രതികൂലമായാണ് ബാധിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, സ്‌നാപ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ജോലിക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്ന നടപടികള്‍ സ്വീകരിച്ചുവരികയാണ്.
CONTENT HIGHLIGHT: A video trolling Elon Musk, the new head of Twitter, has gone viral on social media.