ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌കിനെ വ്യത്യസ്തമായ രീതിയില്‍ ട്രോളുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആസ്ഥാനത്തിന്റെ പുറംചുമരിലാണ് മസ്‌കിനെക്കുറിച്ച് ചില സന്ദേശങ്ങള്‍ ലേസര്‍ പ്രൊജക്റ്റ് ചെയ്തത്. ഒരു ആക്ടവിസ്റ്റാണ് ഈ പ്രദര്‍ശനത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.
ഇതിന്റെ വീഡിയോ ‘Muskrat McRatfu*ker needs to resign as CEO’ എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്ന് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 12.5 മില്യണ്‍ കാഴ്ചക്കാരെയാണ് വീഡിയോക്ക് ഇതുവരെ ലഭിച്ചത്
‘ഇലോണ്‍ മസ്‌ക്- വംശീയവാദി, പാപ്പര്, അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നയാള്‍, വര്‍ണവിവേചനത്തില്‍ ആസ്വദനം കണ്ടത്തുന്നവന്‍, ഏകാധിപതി, പൂഴ്ത്തിവെപ്പുകാരന്‍, വിലയില്ലാത്ത കോടീശ്വരന്‍,’ തുടങ്ങിയവയാണ് കെട്ടിടത്തിന്റെ പുറംഭിത്തിയില്‍ പ്രദര്‍ശിപ്പിച്ചത്.