Advertisement
Film News
ഗാനമേളക്ക് ശേഷം ഇറങ്ങിയോടി വിനീത് ശ്രീനിവാസന്‍; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 26, 10:24 am
Sunday, 26th February 2023, 3:54 pm

ഗാനമേളക്ക് ശേഷം കാറിലേക്ക് ഓടിക്കയറുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനിടയിലായിരുന്നു സംഭവം. സമാപന ദിവസം രാത്രി 10 മണിക്കായിരുന്നു വിനീതിന്റെ ഗാനമേള. ഇതിന് ശേഷം വിനീത് കാറിലേക്ക് ഓടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അമ്പലത്തില്‍ നിയന്ത്രണാതീതമായ തിരക്കായിരുന്നു എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

തങ്കം ആണ് ഒടുവില്‍ റിലീസ് ചെയ്ത വിനീത് ശ്രീനിവാസന്റെ ചിത്രം. ഭാവന സ്റ്റുഡിയോസിന്റെ നിര്‍മാണത്തിലൊരുങ്ങിയ ചിത്രം ശഹീദ് ആറാഫത്താണ് സംവിധാനം ചെയ്തത്. ബിജു മേനോന്‍, ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജൂഡ് ആന്തണി ജോസഫിന്റെ സംവിഗാനത്തിലൊരുങ്ങിയ 2018 ആണ് ഇനി റിലീസ് ചെയ്യാനുള്ള വിനീത് ശ്രീനിവാസന്റെ ചിത്രം. പ്രളയത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി, ടൊവിനോ തോമസ്, ലാല്‍. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: A video of Vineeth Srinivasan running into a car is going viral on social media