| Saturday, 19th August 2023, 3:37 pm

വര്‍മന്റെ പ്ലേ ലിസ്റ്റില്‍ ചുവട് വെച്ച് ദുല്‍ഖറും മമ്മൂട്ടിയും; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയിലര്‍ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വര്‍മന്റെ പ്ലേ ലിസ്റ്റ് തരംഗമായിരുന്നു. വിനായകന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ ഇഷ്ട ഗാനങ്ങള്‍ ഒന്നിച്ചുചേര്‍ത്തതായിരുന്നു വര്‍മന്‍ പ്ലേ ലിസ്റ്റ്. റഹ്‌മാന്റെ ഹിറ്റ് ഗാനങ്ങളായ താല് സേ താല്, കണ്ണോട് കാണ്‍പതെല്ലാം എന്നീ പാട്ടുകള്‍ ചിത്രത്തിന്റെ പല ഭാഗങ്ങളിലായ പ്ലേസ് ചെയ്തിട്ടുണ്ട്. ഇതാണ് വര്‍മന്റെ പ്ലേ ലിസ്റ്റ് എന്ന പേരില്‍ തരംഗമായത്.

ഇപ്പോള്‍ വര്‍മന്റെ പ്രിയപ്പെട്ട പാട്ടുകള്‍ക്ക് ചുവടുവെക്കുന്ന മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീഡിയോ വൈറലാവുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ യൂട്യൂബില്‍ വന്ന ഫാമിലി ഫങ്ഷന്റെ വീഡിയോ ആണ് ജയിലറിന്റെ പശ്ചാത്തലത്തില്‍ വൈറലാവുന്നത്. യഥാര്‍ത്ഥത്തില്‍ മറ്റൊരു പാട്ടിനാണ് ഇരുവരും ചുവട് വെക്കുന്നതെങ്കിലും ആരോ ഇത് താല് സേ താല് മിലയുമായി എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ജയിലര്‍. റിട്ടയേര്‍ഡ് ജയിലറായ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായിട്ടാണ് രജിനി ചിത്രത്തില്‍ എത്തിയത്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണന്‍, വസന്ത് രവി, സുനില്‍, കിഷോര്‍, തമന്ന, ജി മാരിമുത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദുല്‍ഖറിന്റെ ചിത്രമായ കിങ് ഓഫ് കൊത്തയും റിലീസിനൊരുങ്ങുകയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 24ന് റിലീസ് ചെയ്യും.

കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. ബ്രഹ്‌മയുഗം എന്ന പുതിയ തെലുങ്ക് ചിത്രവും മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ചിരുന്നു.

Content Highlight: A video of Mammootty and Dulquer dancing to Varman’s favorite songs is going viral

We use cookies to give you the best possible experience. Learn more