2024 സൗദി സൂപ്പര്‍ കപ്പ് സ്വന്തമാക്കി അല്‍ ഹിലാല്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസറിനെ പരാജയപ്പെടുത്തിയാണ് അല്‍ ഹിലാല്‍ വീണ്ടും സൗദിയിലെ രാജാക്കന്മാരായത്.
ഇപ്പോഴിതാ മത്സരത്തിനിടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കളത്തില്‍ തന്റെ സഹതാരങ്ങള്‍ക്കെതിരെ നടത്തിയ ഒരു വിമര്‍ശനമാണ് ഏറെ ചര്‍ച്ചയാവുന്നത്. മത്സരത്തില്‍ തന്റെ ടീമംഗങ്ങളോട് ഉറങ്ങുകയാണോ എന്നാണ് റൊണാള്‍ഡോ ആംഗ്യത്തിലൂടെ കാണിച്ചത്. ഇതിന്റെ വീഡിയോ ഇതിനോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിക്കാണ് വൈറലായിരിക്കുന്നത്.
Cristiano Ronaldo telling his own defenders that they are sleeping.
How come Argentina defenders never sleep when Messi has an important game or final? This only happens to Ronaldo!
Ronaldo is ALWAYS let down by his teammates! pic.twitter.com/0mr7sdxYpB
— LLF (@laligafrauds) August 17, 2024
അതേസമയം പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൊണാള്‍ഡോയുടെ ഗോളിലൂടെ അല്‍ നസര്‍ ആയിരുന്നു ആദ്യം ഗോള്‍ നേടിയത്. സൂപ്പര്‍താരത്തിന്റെ ഗോളിന്റെ ആധിപത്യത്തില്‍ ആദ്യ പകുതി സ്വന്തമാക്കിയ അല്‍ നസര്‍ മത്സരത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ തകര്‍ന്നടിയുകയായിരുന്നു.
രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് അല്‍ ഹിലാല്‍ റൊണാള്‍ഡോയുടെയും സംഘത്തിന്റെയും പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. സെര്‍ജ് മിലിങ്കോവിച്ച് സാവിക് 55, അലക്‌സാണ്ടര്‍ മിട്രാവിച്ച് 63, 69, മാല്‍കോം 72 എന്നിവരായിരുന്നു അല്‍ ഹിലാലിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.
#ALHILAL IS THE “DIRIYAH SAUDI SUPER CUP” CHAMPION 🏆
Congratulations on our 70th title 👏🏻💙#CHAMP70NS 🥇 pic.twitter.com/1jzn91oKTg
— AlHilal Saudi Club (@Alhilal_EN) August 17, 2024
മത്സരത്തില്‍ 56 ശതമാനം ബോള്‍ പൊസഷനും അല്‍ ഹിലാലിന്റെ അടുത്തായിരുന്നു. ഒമ്പത് ഷോട്ടുകളാണ് അല്‍ നസറിന്റെ പോസ്റ്റിലേക്ക് അല്‍ ഹിലാല്‍ ഉതിര്‍ത്തത്. ഇതില്‍ അഞ്ച് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് അഞ്ച് ഷോട്ടുകളില്‍ നിന്നും ഒരു ഷോട്ട് മാത്രമേ അല്‍ ഹിലാലിന്റെ പോസ്റ്റിലേക്ക് അല്‍ നസറിന് എത്തിക്കാന്‍ സാധിച്ചത്.
സൗദി പ്രോ ലീഗില്‍ ഓഗസ്റ്റ് 22ന് അല്‍ റെയ്ദിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. അല്‍ അവല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഓഗസ്റ്റ് 24ന് പ്രിന്‍സ് ഹാത്‌ലോള്‍ സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ അഖ്ദുത് ആണ് അല്‍ ഹിലാലിന്റെ എതിരാളികള്‍.
Content Highlight: A video of Cristiano Ronaldo Against His Teammates On The Field viral on social media