അനൂപങ്കിള്‍ വന്നില്ല; തിയേറ്ററില്‍ നിന്നിറങ്ങി കണ്ണ് നിറഞ്ഞ് കുഞ്ഞ് പ്രേക്ഷക; വീഡിയോ
Film News
അനൂപങ്കിള്‍ വന്നില്ല; തിയേറ്ററില്‍ നിന്നിറങ്ങി കണ്ണ് നിറഞ്ഞ് കുഞ്ഞ് പ്രേക്ഷക; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th May 2023, 6:37 pm

ഒരു ഇടവേളക്ക് ശേഷം ഒരു മലയാള സിനിമക്കായി തിയേറ്ററുകള്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018ന് എല്ലാ ഭാഗത്ത് നിന്നും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്.

2018 കണ്ട് വികാരനിര്‍ഭരയായ ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. തിയേറ്ററില്‍ നിന്നും ഇറങ്ങിയതിന് ശേഷം അനൂപ് അങ്കിള്‍ വന്നില്ല എന്നാണ് കണ്ണ് നിറഞ്ഞ് കുഞ്ഞ് പ്രേക്ഷക പറയുന്നത്. ഒപ്പമുള്ളവര്‍ കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. 2018 കണ്ട് തിയേറ്ററില്‍ ഇരുന്ന് കരയുന്ന കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം ആസിഫ് അലിയും പങ്കുവെച്ചിരുന്നു.

കേരളം ഒന്നാകെ നേരിട്ട മഹാപ്രളയത്തിന്റെ പുനരാവിഷ്‌കാരം കണ്ണ് നിറഞ്ഞാണ് ഓരോ പ്രേക്ഷകരും കണ്ട് തീര്‍ത്തത്. മെയ് അഞ്ചിനാണ് 2018 തിയേറ്ററുകളിലെത്തിയത്. 86 എക്‌സ്ട്രാ ഷോകളാണ് ഞായറാഴ്ച നടന്നത്.

കളക്ഷനില്‍ റിലീസ് ദിനം മുതലിങ്ങോട്ട് ഓരോ ദിവസവും കളക്ഷനില്‍ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് ചിത്രം. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 1.85 കോടിയും രണ്ടാം ദിനമായ ശനിയാഴ്ച നേടിയത് 3.2- 3.5 കോടി ആയിരുന്നുവെന്നുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച 4 കോടിയിലേറെയാണ് ഞായറാഴ്ച കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയതെന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

Content Highlight: A video of an emotional little girl seeing 2018