| Sunday, 18th August 2024, 10:58 am

ഭാവിയില്‍ ഇവള്‍ ലോകം കീഴടക്കും; ബുംറ ആക്ഷനില്‍ തീപ്പാറുന്ന ബൗളിങ്, ഇന്ത്യയ്ക്ക് ഇനി ഒന്നും പേടിക്കാനില്ല!

സ്പോര്‍ട്സ് ഡെസ്‌ക്

ബൗളിങ് ആക്ഷന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട ഇന്ത്യന്‍ സ്റ്റാര്‍ ബൗളറാണ് ജസ്പ്രീത് ബുംറ. കഴിഞ്ഞ ലോകകപ്പില്‍ 15 വിക്കറ്റുകള്‍ നേടി നിര്‍ണായക പ്രകടനമാണ് താരം കാഴ്ചവെച്ചത്. ലോകത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാള്‍ ആകാനും ബുംറയ്ക്ക് സാധിച്ചിരുന്നു.

അടുത്തിടെ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്ത ഒരു വൈറല്‍ വീഡിയോ ഉണ്ടായിരുന്നു. ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷന്‍ അനുകരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പെണ്‍കുട്ടിയുടെ മിന്നും ബൗളിങ്ങില്‍ സ്റ്റംപ്‌സ് തെറിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യയുടെ ഭാവി പേസ് ബൗളര്‍ എന്ന കുറിപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്.

സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി 2024 ടി-20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കുവേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവച്ചത് പേസ് മാസ്റ്റര്‍ ജസ്പ്രിത് ബുംറയായിരുന്നു. ടൂര്‍ണമെന്റില്‍ 29.4 ഓവര്‍ ചെയ്തു 15 വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. ശേഷം മിന്നും പ്രകടനത്തിന് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡും താരത്തെ തേടി എത്തിയിരുന്നു.

നിലവില്‍ 36 ടെസ്റ്റ് മത്സരത്തിലെ 69 ഇന്നിങ്‌സില്‍ നിന്ന് 159 വിക്കറ്റുകളും ഏകദിനത്തിലെ 89 മത്സരത്തില്‍ നിന്ന് 149 വിക്കറ്റും ബുംറയ്ക്ക് ഉണ്ട്. ടി-20യിലെ 70 മത്സരത്തില്‍ നിന്ന് 89 വിക്കറ്റും നേടിയ ബുംറ ഇന്ത്യയുടെ നിര്‍ണായക ബൗളറാണ്. അതുകൊണ്ടുതന്നെ ലോകകപ്പിന് ശേഷം ബുംറയ്ക്ക് ബി.സി.സി.ഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

Content Highlight: A video of a girl imitating Jasprit Bumrah’s bowling action has gone viral on social media

We use cookies to give you the best possible experience. Learn more