'പഞ്ചാബെ കുറച്ചെങ്കിലും മാന്യത കാണിച്ചൂടെ, അവന്‍ മനസില്‍ കരഞ്ഞിട്ടുണ്ടാകും'; തോല്‍വിയില്‍ നിന്നും കരകയറ്റിയവന്റെ ഫിഫ്റ്റിക്ക് ഒരു വിലയുമില്ല
Sports News
'പഞ്ചാബെ കുറച്ചെങ്കിലും മാന്യത കാണിച്ചൂടെ, അവന്‍ മനസില്‍ കരഞ്ഞിട്ടുണ്ടാകും'; തോല്‍വിയില്‍ നിന്നും കരകയറ്റിയവന്റെ ഫിഫ്റ്റിക്ക് ഒരു വിലയുമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th April 2024, 3:18 pm

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരു ബോള്‍ അവശേഷിക്കെ മൂന്നു വിക്കറ്റിന് വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. അഹമ്മദാബാദില്‍ ടോസ് നേടിയ പഞ്ചാബ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ശശാങ്ക് സിങ്ങാണ് പഞ്ചാബിനെ വിജയിപ്പിച്ചത്.

ആറ് ബോളില്‍ 7 റണ്‍സ് വിജയിക്കാനിരിക്കെ ദര്‍ശന്‍ നാല്‍കണ്ഡെ എന്ന ന്യൂബോളറെ ഗില്‍ പരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സിങ്ങിന്റെ സൈഡ് എഡ്ജില്‍ ഫോറും വൈഡും സിങ്കിള്‍സും പഞ്ചാബിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി.

പഞ്ചാബിന് വേണ്ടി മധ്യനിരയില്‍ ബാറ്റ് ചെയ്ത ശശാങ്ക് സിങ്ങാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 29 പന്തില്‍ നിന്ന് നാല് സിക്സറും ആറ് ഫോറും അടക്കം 61 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 210.34 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം പുറത്താകാതെ കളിക്കളത്തില്‍ അഴിഞ്ഞാടിയത്. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ദു:ഖകരമായ മറ്റൊരു സംഭവവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നണ്ട്.

താരം 50 റണ്‍സ് തികച്ചിരിക്കുമ്പോള്‍ പഞ്ചാബിന്റെ ബെഞ്ചിലെ ഒരാള്‍ പോലും താരത്തെ പ്രശംസിക്കാതെ നില്‍ക്കുന്ന വീഡിയോയാണ് വൈറല്‍ ആവുന്നത്.

താരത്തിന് പുറമെ പ്രഭ്സിമ്രാന്‍ സിങ് 24 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ അശുതോഷ് 17 പന്തില്‍ 31 റണ്‍സും നേടി വിജയത്തില്‍ എത്തിക്കുകയായിരുന്നു പഞ്ചാബിനെ.പഞ്ചാബിന് വേണ്ടി കഗീസോ റബാദ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ഹര്‍പ്രിത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

 

Content highlight: A video is going viral where not a single person on Punjab’s bench is praising Mayank Yadav’s 50