'ലൗലി ഷോട്ട് സഞ്ജൂ'; ക്യാപ്റ്റനും ദ്രാവിഡും ഗ്രൗണ്ടില്‍ തകര്‍ക്കുകയാണ്; വൈറലായി സഞ്ജുവിന്റെ വെടിക്കെട്ട് വീഡിയോ
Sports News
'ലൗലി ഷോട്ട് സഞ്ജൂ'; ക്യാപ്റ്റനും ദ്രാവിഡും ഗ്രൗണ്ടില്‍ തകര്‍ക്കുകയാണ്; വൈറലായി സഞ്ജുവിന്റെ വെടിക്കെട്ട് വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st October 2024, 10:55 pm

2025 ഐ.പി.എല്‍ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിട്ട് പോകുമെന്നും ഏതെല്ലാം താരങ്ങള്‍ പുതിയ ടീമില്‍ ചേരുമെന്നുമാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.

അതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ അപ്‌ഡേറ്റുകള്‍ക്കാണ്. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കി രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടില്‍ ഒരു വീഡിയ പ്രത്യക്ഷപ്പെട്ടതാണ് വൈറലാകുന്നത്.

മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഗ്രൗണ്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനമാണ് വീഡിയോയിലുള്ളത്. 25 സെക്കന്റുള്ള ഷോട്ട് വീഡിയോയില്‍ സഞ്ജുവിന്റെ വ്യത്യസ്ത ദിശയിലേക്കുള്ള ബാറ്റിങ് പ്രകടനത്തെ ‘ലൗലി ഷോട്ട് സഞ്ജു’ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന രാഹുല്‍ ദ്രാവിഡിനേയും കാണാന്‍ സാധിക്കും.

 

2021ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത സഞ്ജു 2022ല്‍ ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടതോടെ കയ്യകലത്ത് നിന്നായിരുന്നു രാജസ്ഥാന് കിരീടം നഷ്ടമായത്. എന്നാല്‍ 2025 ഐ.പി.എല്‍ നടക്കാനിരിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ദ്രാവിഡ് കടന്നുവരുന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

സഞ്ജുവും ദ്രാവിഡും തമ്മിലുള്ള മികച്ച ബന്ധം ടീമിനെ കിരീടത്തിലേക്ക് എത്തിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായി രാജസ്ഥാന്‍ പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. 14 മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു തോല്‍വിയുമായി 17 പോയിന്റോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടന്നത്. ഐ.പി.എല്ലില്‍ 168 മത്സരത്തില്‍ നിന്നും 4419 റണ്‍സാണ് സഞ്ജു നേടിയത്.

 

Content Highlight: A video has gone viral on the official X account of Rajasthan Royals that has excited the fans