സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന് ഇന്ന് 53 വയസ് തികയുകയാണ്. വോണിന്റെ വിയോഗത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ജന്മദിന വാര്‍ഷികം കൂടിയാണ് എന്ന പ്രത്യേകതയും 2022 സെപ്റ്റംബര്‍ 13ന് ഉണ്ട്.
ഇന്നേ ദിവസം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് വോണിന്റെ കുടുംബം. അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കുടുംബം വോണിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
‘ഒരാളുടെ ലെഗസി നിങ്ങള്‍ക്ക് പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് നല്‍കുന്നു.
അതൊരാളുടെ ജീവിതത്തില്‍ അദ്ദേഹം നേടിയ മഹത്വത്തെ കുറിച്ചാണ്. അതിനൊപ്പം അദ്ദേഹം എന്തു നേടിയെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയെന്നതും ഉള്‍പ്പെടുന്നു.
ഷെയ്‌നിന്റെ ലെഗസി എന്നെന്നും നിലനില്‍ക്കും.
പിറന്നാളാശംസകള്‍, എപ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍,’ എന്ന ക്യാപ്ഷനോടെ വോണിന്റെ മനോഹരമായ ചിത്രത്തോടെയാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
A legacy gives you a perspective on what’s important.
It is about the richness of an individual’s life, including what they accomplished and the impact they had on people and places.
Shane’s Legacy will live on.
Happy birthday – always in our hearts 🤍🤍🤍 pic.twitter.com/qL5NPIZnUk
— Shane Warne (@ShaneWarne) September 12, 2022
വികാരനിര്‍ഭരമായാണ് ആരാധകര്‍ ഈ ട്വീറ്റ് ഏറ്റെടുത്തത്. അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ലെന്നും, അദ്ദേഹത്തിന്റെ വിയോഗം ഇന്നും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും ആരാധകര്‍ പറയുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ തന്റെ 52ാം വയസിലാണ് വോണ്‍ അന്തരിക്കുന്നത്. തായ്‌ലാന്‍ഡ്. കോ സമുയി ദ്വീപിലെ തന്റെ വസതിയില്‍ വെച്ചായിരുന്നു മരണം. ഹൃദയാഘാതമായിരുന്നു മരണകാരണം.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായ വോണ്‍, 1992ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന്‍ വോണ്‍. 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളായിരുന്നു വോണ്‍ നേടിയത്.
194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്നായി ആയിരത്തിലധികം വിക്കറ്റുകളാണ് വോണ്‍ നേടിയത്. മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററാണ് വോണ്‍.
2008ലെ പ്രഥമ ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയതും ക്യാപ്റ്റന്‍ കം കോച്ചായ ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലായിരുന്നു.
Content Highlight: A tweet from the official handle of Shane Warne on his 53rd birthday is making the internet excited