| Monday, 22nd July 2019, 3:09 pm

ശിവനും ആകാശഗംഗയും തിഴ്നാട്ടിലെ കൊല്ലിമലയിലുണ്ട്. . .

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ്നാട്ടിലെ നാമക്കള്‍ ജില്ലയില്‍ അധികമാരും അറിയാത്ത തീര്‍ത്ഥാടന കേന്ദ്രമാണ് കൊല്ലിമല. പൂര്‍വഘട്ട മലനിരകളില്‍ സമുദ്രനിപ്പില്‍ നിന്നും 13,00 മീറ്റര്‍ അടി ഉയത്തിലാണ് ഈ മല സ്തിതി ചെയ്യുന്നത്. 70 ഓളം ഹെയര്‍പ്പിന്നുകള്‍ താണ്ടി കൊല്ലിമലയിലേയ്ക്ക് നടത്തുന്ന യാത്ര സാഹസികരെ ചെറുതായല്ല ആകര്‍ഷിക്കുന്നത്.

അറപ്പാല്ലീശ്വര ക്ഷേത്രമാണ് കൊല്ലിമലയെ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുന്നത്. ദൂരെ രാസപുരത്തെ ശിവക്ഷേത്രത്തിലേയ്ക്ക് ഇവിടെ നിന്നും രഹസ്യപാതയുണ്ട് എന്നതും വലിയ അത്ഭുതമാണ്.

കൊല്ലിപ്പാവെ ദേവിയില്‍ നിന്നുമാണ് കൊല്ലിമല എന്ന പേരുണ്ടായത്. ഈ മലനിരകളെ സംരക്ഷിക്കുന്നത് കൊല്ലിപ്പാവെ ദേവിയാണെന്നാണ് വിശ്വാസം. ആകാശ ഗംഗ വെള്ള ചാട്ടമാണ് മറ്റൊരു ആകര്‍ഷണം. സീകുപാറ സേലര്‍ നാട് വ്യൂ പൊയന്റുകളില്‍ നിന്നും കാണുന്ന കാഴ്ച എന്നും മനസ്സില്‍ പതിഞ്ഞു കിടക്കുന്നതാണ്.

മസില വെള്ളച്ചാട്ടം, സ്വാമി പ്രണവാനന്ദ ആശ്രമം എന്നിവയും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ട്രക്കിങ്, ഹൈക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും പറ്റിയ ഇടമാണ് കൊല്ലിമല. കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം തന്നെ സാഹസികരായ വിനോദസഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കുന്നതും ഇത്തരം സാഹസിക അനുഭവങ്ങളാണ്.

എഡി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ നിര്‍മ്മിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണ് അറപ്പാലീശ്വരര്‍ ക്ഷേത്രം. ഇതിന്റെ സമീപത്തായാണ് ആകാശഗംഗ വെള്ളച്ചാട്ടം. ഇവ രണ്ടും മനസ്സിന് സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന കാര്യങ്ങളാണ്.

എല്ലാ വശവും മലകളാല്‍ ചുറ്റപ്പെട്ട വെള്ളചാട്ടമാണ് ആകാശഗംഗ. അറപ്പാലീശ്വരര്‍ ക്ഷേത്രത്തില്‍ നിന്നും വെള്ളച്ചാട്ടത്തിന്റെ അടിയിലേയ്‌ക്കെത്താന്‍ ആയിരത്തിലേറെ പടികളുണ്ട്. മലിനമാകാത്ത വായുവും വെള്ളവും ലഭിക്കുന്ന ചില പ്രദേശങ്ങളില്‍ ഒന്നാണ് കൊല്ലിമല.

നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി സ്വസ്ഥമായി ഇരിക്കാനും കുടുംബത്തോടൊപ്പം പോകാനും രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ തെരഞ്ഞെടുക്കാവുന്ന സ്ഥലമാണിത്.ചെന്നൈയില്‍ നിന്നും സേലത്തു നിന്നും കൊല്ലിമലയിലേയ്ക്ക് ബസുകള്‍ ലഭ്യമാണ്. കൊല്ലിമലയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ സേലം ആണ്

We use cookies to give you the best possible experience. Learn more