| Saturday, 12th October 2019, 5:10 pm

ഗാന്ധി അഹിംസ സ്വീകരിച്ചത് ഇസ്‌ലാമില്‍ നിന്നെന്ന് രാഹുല്‍ ഗാന്ധി; വൈറലായ വീഡിയോ സത്യമോ മിഥ്യയോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാത്മാ ഗാന്ധി അഹിംസയെന്ന ആശയം സ്വീകരിച്ചത് ഇസ്‌ലാമില്‍ നിന്ന് മാത്രമാണെന്ന് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്ന ഒരു ചെറിയ വീഡിയോ സോഷ്യല്‍ മീഡീയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. വൈറലായ ഈ വീഡീയോ ഉപയോഗിച്ച് നിരവധി പേരാണ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

വിഡിയോ വൈറലാവുകയും രാഹുല്‍ ഗാന്ധിക്കെതിരെ ആക്രമണം ശക്തമാവുകയും ചെയ്തതതോടെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം യൂ ട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടു. ഈ വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകളുടെ പൂര്‍ണ്ണ രൂപം ഉണ്ട്. വീഡിയോയില്‍ പറയുന്നത് പോലെയല്ല രാഹുല്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഹിംസയെന്ന ആശയം മഹാത്മാ ഗാന്ധിക്ക് ലഭിക്കുന്നത് പല മതങ്ങളില്‍ നിന്നായാണ്. ഇസ്‌ലാമില്‍ നിന്ന് മാത്രമല്ല എന്നാണ് രാഹുല്‍ ഗാന്ധി ഈ പ്രസംഗത്തില്‍ പറയുന്നത്. ദുബൈയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞത്.

എന്നാല്‍ ഗാന്ധി അഹിംസ സ്വീകരിച്ചത് ഇസ്‌ലാമില്‍ നിന്നാണ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചെന്ന തരത്തില്‍ വലിയ പ്രചരണമാണ് നടക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more