മലപ്പുറം: നിലമ്പൂര്‍ മാവൂരിയില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. നിലമ്പൂര്‍ മാഞ്ചീരി സ്വദേശി മണി ആണ് മരിച്ചത്. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കര്‍ വിഭാഗത്തില്‍പെട്ട വ്യക്തിയാണ് മണി.

ഇന്നലെ (ശനിയാഴ്ച) രാത്രിയായിരുന്നു സംഭവം. ഉള്‍വനത്തിലുള്ള ഊരിലേക്ക് പോകുന്നതിനിടെ രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. രാത്രി പതിനൊന്ന് മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലേക്കെത്തിക്കുമ്പോഴേക്കും മരണപ്പെടുകയായിരുന്നു.
സ്‌കൂളില്‍ നിന്നും ഊരുകളിലേക്ക് കുട്ടികളെയും കൊണ്ടുപോവുന്നതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കൂടെ കുട്ടികളുള്ളതിനാല്‍ അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മണിക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
കിര്‍ത്താട്‌സിലെ മേളയില്‍ പങ്കെടുക്കാന്‍ ഒമ്പത് ദിവസത്തോളം മണി കോഴിക്കോട് ഉണ്ടായിരുന്നു.
Content Highlight: A tribal youth was killed in a wild cat attack in Nilambur