| Saturday, 4th April 2020, 8:03 pm

'നമ്മള്‍ മറികടക്കും'; ജാക്ക് മാ, ആലിബാബ ഫൗണ്ടേഷനും നല്‍കിയ മൂന്നാം ബാച്ച് കൊവിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19നെ മറികടക്കാന്‍ ചൈനീസ് വ്യവസായിയുടെ ജാക്ക് മാ ഫൗണ്ടേഷനും അദ്ദേഹം നേതൃത്വം നല്‍കുന്ന ആലിബാബ ഫൗണ്ടേഷനും നല്‍കിയ മൂന്നാം ബാച്ച് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്തി. ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ ഐക്യദാര്‍ഡ്യത്താല്‍ മഹാമാരിയെ മറികടക്കുമെന്ന് ചൈനീസ് അംബാസിഡര്‍ സണ്‍ വെയ്‌ഡോങ് പരഞ്ഞു.

ഇന്ത്യക്കും മറ്റ് ആറ് രാജ്യങ്ങള്‍ക്കും മാസ്‌കുകളും ടെസ്റ്റിങ് കിറ്റുകളും നല്‍കുമെന്ന് രണ്ട് ഫൗണ്ടേഷനുകളും വെള്ളിയാഴ്ച പറഞ്ഞിരുന്നു. അസര്‍ബൈജാന്‍, ഭൂട്ടാന്‍ കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, ഉസ്‌ബെകിസ്താന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് മറ്റ് രാജ്യങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ ഏഴ് രാജ്യങ്ങള്‍ക്കുമായി 1.7 മില്യണ്‍ മാസ്‌കുകളും 1,65,000 ടെസ്റ്റ് കിറ്റുകളും ആരോഗ്യ രക്ഷ ഉപകരണങ്ങളായ വെന്റിലേറ്ററുകളും തെര്‍മോമീറ്ററുകളുമാണ് നല്‍കുക എന്നും ഫൗണ്ടേഷനുകള്‍ അറിയിച്ചിരുന്നു. ആകെ 23 രാജ്യങ്ങള്‍ക്കായി 7.4 മില്യണ്‍ മാസ്‌കുകള്‍, 485,000 ടെസ്റ്റ് കിറ്റുകളും 10000 സുരക്ഷ വസ്ത്രങ്ങളുമാണ് നല്‍കിയത്.

രാജ്യത്ത് ഇതുവരെ 2,902 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 12 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 68 ആയി ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വെള്ളിയാഴ്ച മുതല്‍ ഇതുവരെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 183 പേര്‍ക്ക് രോഗം ഭേദമായി.

രോഗം സ്ഥിരീകരിച്ചതില്‍ ഒമ്പത് ശതമാനം പേര്‍ 0-20 വയസിനിടയിലുള്ളവരാണ്. 42 ശതമാനം രോഗികള്‍ 21-40 വരെ പ്രായമുള്ളവരാണ്. 17 ശതമാനം രോഗികളാണ് 60 വയസിന് മുകളിലുള്ളത്.

നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളില്‍നിന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 1,023 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more