ഛത്തീസ്ഗഡിലെ ഒരു തിയേറ്ററില്‍ ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറിന്റെ പ്രദര്‍ശനം നടന്നത് ബാര്‍ബിയുടെ സബ്‌ടൈറ്റിലുകള്‍ വെച്ച്. ട്വിറ്ററില്‍ സപൂന്‍ എന്ന വ്യക്തി പങ്കുവെച്ച ഒരു ട്വീറ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
അദ്ദേഹം പങ്കുവെച്ച ട്വീറ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നിരവധി അന്താരാഷ്ട്ര പേജുകളാണ് ഈ കൗതുകകരമായ സംഭവം ഏറ്റെടുത്തിരിക്കുന്നത്.
ആഗോള ബോക്‌സ് ഓഫീസില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ ബോക്‌സ് ഓഫീസ് മത്സരത്തിലുള്ള രണ്ട് ചിത്രങ്ങളുടെ പേരില്‍ ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത് എന്തയാലും കൗതുകത്തോടെയാണ് നെറ്റിസണ്‍സ് കാണുന്നത്. നിരവധി മീമുകളും ഇതിനോടകം ട്വീറ്ററില്‍ പുറത്ത് വന്ന് കഴിഞ്ഞു.
നിരവധി റീ ട്വീറ്റുകളും കമന്റുകളും വൈറല്‍ ടീറ്റിന് ലഭിച്ചിട്ടുണ്ട്.
friend of my cousin posted on insta that a cinema played oppenheimer with barbie subtitles 💀 pic.twitter.com/aznyGeUsz2
— sapun (@sapunintended) July 21, 2023
അതേസമയം മികച്ച പ്രതികരണമാണ് ഇരു ചിത്രങ്ങള്‍ക്കും ലോകം മുഴവന്‍ ലഭിക്കുന്നത്. ആദ്യ ദിനം തന്നെ മികച്ച കളക്ഷനാണ് രണ്ട് ചിത്രങ്ങളും നേടിയത്.
ഗ്രെറ്റ ഗെര്‍വിഗിന്റെ സംവിധാനത്തിലാണ് ഫാന്റസി കോമഡി ചിത്രമായ ബാര്‍ബി ഒരുങ്ങിയിരിക്കുന്നത്.
ഡെഡ്‌ലൈന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 51 രാജ്യങ്ങളില്‍ നിന്ന് ബാര്‍ബി 41 മില്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 335 കോടി ഇന്ത്യന്‍ രൂപ) ആദ്യ ദിനം സ്വന്തമാക്കിയത്.
ഓപ്പണ്‍ഹൈമറിന് ആകട്ടെ 57 രാജ്യങ്ങളില്‍ നിന്നായി 15.7 മില്യണ്‍ (ഏകദേശം 129 കോടി ഇന്ത്യന്‍ രൂപ)
സ്വന്തമാക്കാനായി.
the multiverse is real https://t.co/biIS747BR0
— Resh Susan (@thebooksatchel) July 21, 2023
Two movies at the cost of one. https://t.co/CwMTa5fbmX
— Ashley do Rosario (@ashrosarioingo1) July 22, 2023
പക്ഷെ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഓപ്പണ്‍ഹൈമറിനാണ് മുന്‍തൂക്കം. ഇന്ത്യയില്‍ ഓപ്പണ്‍ഹൈമര്‍ ആദ്യ ദിനത്തില്‍ 16 കോടിയോളം സ്വന്തമാക്കിയപ്പോള്‍ ബാര്‍ബിക്ക് നേടാനായത് 6.5 കോടി രൂപയാണ്. കേരളത്തില്‍ ഓപ്പണ്‍ഹൈമറിന് 1.5 കോടിയോളം രൂപയും ആദ്യ ദിനത്തില്‍ കളക്ഷന്‍ ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: A theatre in Chhattisgarh played Oppenheimer movie with Barbie Subtitles goes viral on social media