ലോക്ഡൗണ്‍ കാലത്ത് ടിക് ടോകില്‍ ലൈക്കുകള്‍ കിട്ടിയില്ല; കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു
national news
ലോക്ഡൗണ്‍ കാലത്ത് ടിക് ടോകില്‍ ലൈക്കുകള്‍ കിട്ടിയില്ല; കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2020, 10:06 pm

നോയിഡ: ടിക് ടോകില്‍ ലൈക്കുകള്‍ ലഭിക്കാത്തതിന്റെ വിഷമത്തില്‍ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

സലാര്‍പൂരിലുള്ള 18വയസ്സുകാരനാണ് ടിക് ടോകിലെ വീഡിയോകള്‍ക്ക് വേണ്ടത്ര ലൈക്കുകള്‍ കിട്ടുന്നില്ലെന്ന് പരിഭവപ്പെട്ട് ആത്മഹത്യ ചെയ്തത്. ടിക് ടോകില്‍ വളരെ സജീവമായിരുന്നു.

സംഭവം അറിഞ്ഞയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെന്ന് എ.ഡി.സി.പി രണ്‍വിജയ് സിങ് പറഞ്ഞു. ടിക് ടോകില്‍ ലൈക്കുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാള്‍ ദു:ഖത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും അയല്‍ക്കാരും പറഞ്ഞതായി രണ്‍വിജയ് സിങ് പറഞ്ഞു.

ഇന്ത്യയില്‍ വളരെ ജനപ്രീതി നേടിയ മൊബൈല്‍ ആപ്പാണ് ടിക് ടോക്. ഇന്ത്യയാണ് ആപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.