കോഴിക്കോട്: എൻ.ഐ.ടി ക്യാമ്പസിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. ജയചന്ദ്രനാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴുത്തിന് പരിക്കേറ്റ അധ്യാപകനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പൊലീസ് കസ്റ്റഡിയിലിലെടുത്ത വിനോദ് ക്യാമ്പസിലെ വിദ്യാർത്ഥിയല്ലെന്നും പരിക്കേറ്റ ജയചന്ദ്രനുമായി മുൻകാല പരിചയമുള്ള വ്യക്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജോലി സ്ഥലത്ത് വെച്ചുണ്ടായ വൈരാഗ്യത്തിന്റെ ഭാഗമായാണ് ആക്രമിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlight: A teacher was stabbed in Kozhikode NIT