കോഴിക്കോട് എൻ.ഐ.ടിയിൽ അധ്യാപകന് കുത്തേറ്റു; തമിഴ്നാട് സേലം സ്വദേശി കസ്റ്റഡിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2024, 1:42 pm
കോഴിക്കോട്: എൻ.ഐ.ടി ക്യാമ്പസിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. ജയചന്ദ്രനാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴുത്തിന് പരിക്കേറ്റ അധ്യാപകനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.