ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലശാലയിലെ മിറാണ്ട ഹൗസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍ സ്വദേശിനി വി.എം. നന്ദനയെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് നന്ദന. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. കഴിഞ്ഞകുറച്ച് നാളുകളായി ഇവര്‍ വിഷാദരോഗത്തിന് മരുന്നുകള്‍ കഴിച്ചിരുന്നുവെന്ന് നന്ദനയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
CONTENT HIGHLIGHT: A student of Delhi University’s Miranda House College was found dead