സുബൈറിന്റെ വീട്ടിലൊരുങ്ങുന്നു, കോഴിക്കോട്ടെ തെരുവ്‌നായ്കള്‍ക്കുള്ള ഭക്ഷണം
അന്ന കീർത്തി ജോർജ്

കോഴിക്കോട് ബീച്ച് സ്വദേശിയായ സുബൈര്‍ യാദൃശ്ചികമായാണ് ലോക്ക് ഡൗണ്‍ സമയത്ത് ഭക്ഷണം കിട്ടാതെ തികച്ചും അവശരായ ചില തെരുവ്‌നായ്ക്കളെ കണ്ടത്. ഉടന്‍ തന്നെ തന്നാല്‍ കഴിയും വിധം പരിസരത്തുള്ള നായ്കള്‍ക്ക് ഭക്ഷണം വെച്ചുനല്‍കാന്‍ തുടങ്ങി. പിന്നീട് ഫൈറ്റ്4ലൈഫ് എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയായ സുബൈര്‍ വിഷയം സംഘടന ഭാരവാഹികളുമായി സംസാരിക്കുകയും കൂടുതല്‍ വിപുലമായ രീതിയില്‍ നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്കഡൗണ്‍ മനുഷ്യജീവിതത്തെ മാത്രമല്ല നിശ്ചലമാക്കിയത്, തെരുവ്‌നായ്കളെ കൂടിയാണ്. ഹോട്ടലുകളെയും മറ്റും ആശ്രയിച്ച് ഭക്ഷണം കണ്ടെത്തിയിരുന്ന തെരുവ്‌നായ്ക്കള്‍ ലോക്ക ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുഴുപ്പട്ടിണിയിലായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇവര്‍ക്ക് കൂടി ആവശ്യമായ നടപടികള്‍ വരുന്നതിന് മുന്‍പേ തന്നെ കോഴിക്കോട്ടെ ഫൈറ്റ്4ലൈഫ് എന്ന സംഘടന രംഗത്തിറങ്ങി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം മുതല്‍ ഇവര്‍ ഭക്ഷണം നല്‍കാന്‍ ആരംഭിച്ചു. സുബൈറിന്റെ വീടിനോട് ചേര്‍ന്നുള്ള ചായ്പ് അടുക്കളയാക്കി അതില്‍ ഓരോ ദിവസവും ഇറച്ചിയും ചോറും തയ്യാറാക്കി നല്‍കുന്നു. ആദ്യ ദിവസങ്ങളില്‍ നായ്ക്കള്‍ അടുത്തുവരാന്‍ പോലും മടിച്ചെങ്കിലും ഇപ്പോള്‍ വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോഴേ പട്ടികളെല്ലാം ഏറെ സ്‌നേഹത്തോടെ കൂട്ടത്തോടെ ഓടിയടുക്കുമെന്ന് ഇവര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.