| Sunday, 3rd November 2024, 5:34 pm

ഹിന്ദു ഐ.എ.എസ് ഓഫീസർമാർക്കായി പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പ്; വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐ.എ.എസ് ഓഫീസർമാർക്കായി പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി റിപ്പോർട്ട്. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ. എസ് ആണ് അഡ്മിൻ. വിവാദമായതിനെ തുടർന്ന് ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും താനല്ല ഗ്രൂപ്പ് നിർമിച്ചതെന്നുമുള്ള അവകാശവാദവുമായി കെ. ഗോപാലകൃഷ്ണൻ രംഗത്തെത്തി.

മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ നിർമിക്കപ്പെട്ട ഗ്രൂപ്പിൽ സർവീസിലെ മുതിർന്ന ഓഫീസർമാരും അംഗങ്ങളാണ്. ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ട ചില ഓഫീസർമാർ അറിയിച്ചതിനെ തുടർന്ന് കെ. ഗോപാലകൃഷ്ണൻ ഗ്രൂപ്പ് ഡിലീറ്റ് ആക്കുകയും തുടർന്ന് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഗ്രൂപ്പിൽ അംഗംങ്ങളാക്കപ്പെട്ടവരെ അറിയിച്ചു.

തന്റെ ഫോൺ കോണ്ടാക്ടുകൾ ചേർത്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പ് ആണ് നിർമിക്കപ്പെട്ടതെന്ന് കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.

updating…

Content Highlight: A special WhatsApp group has reportedly been created for Hindu IAS officers in the state

Latest Stories

We use cookies to give you the best possible experience. Learn more