ചെറുവത്തൂര്‍: പ്രധാനമന്ത്രിയില്‍ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാന്‍ ദേശീയപാതയോരത്ത് പ്രത്യേക ‘പൂജ’ നടത്തി പ്രതിഷേധം. കാസര്‍കോട് ചെറുവത്തൂര്‍ ദേശീയ പാതയോരത്തായിരുന്നു പ്രതിഷേധ പൂജ സംഘടപ്പിച്ചത്. രാവിലെ 10 മണിക്ക് തുടങ്ങിയ പ്രതിഷേധം വൈകുന്നേരം അഞ്ച് മണിക്കാണ് സമാപിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ മുമ്പ് ഇരുപതോളം ഒറ്റയാള്‍ പ്രതിഷേധങ്ങള്‍ നടത്തിയ അശോകന്‍ പെരിങ്ങാരയാണ് വ്യത്യസ്തമായ സമരത്തിന് പിന്നില്‍.
ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയില്‍ ചെകുത്താന്‍ കൂടിയിട്ടുണ്ടാകുമെന്നും ചെകുത്താന്‍ കൂടാതെ ഇങ്ങനെ ജനത്തെ ദ്രോഹിക്കാന്‍ കഴിയില്ലെന്നും ചൂണ്ടികാട്ടിയാണ് ‘പൂജ’ സമരം സംഘടപ്പിക്കാന്‍ അശോകനെ പ്രരിപ്പിച്ചത്.
മുമ്പ് നെഞ്ചില്‍ അടുപ്പ് കൂട്ടല്‍, ശവമായി കിടക്കല്‍, പിറകോട്ട് നടക്കല്‍, ആത്മഹത്യാ പ്രതിഷേം തുടങ്ങിയവ അശോകന്‍ നടത്തിയ ശ്രദ്ധേയമായ പ്രതിഷേധങ്ങളായിരുന്നു.
അതേസമയം, രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടിയിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോള്‍ വില ലിറ്ററിന് 110 രൂപ 10 പൈസ എത്തിയത്.
ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 2018നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: A special ‘pooja’ was held on the National Highway to evacuate Bhada the Prime Minister