Advertisement
Daily News
പിറന്നാള്‍ ദിനത്തില്‍ ശ്രേയാ ഘോഷാലിന് ആരാധകരുടെ വക വ്യത്യസ്തമായൊരു സമ്മാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Mar 12, 02:53 pm
Saturday, 12th March 2016, 8:23 pm

യുവഗായിക ശ്രേയാഘോഷാലിന്റെ 32ാം പിറന്നാളാണ് ഇന്ന്. പിറന്നാളാഘോഷിക്കുന്ന തങ്ങളുടെ പ്രീയപ്പെട്ട ഗായികയ്ക്ക് ആരാധകര്‍ നല്‍കിയത് ഒരു അപ്രതീക്ഷിത സമ്മാനമാണ്. രാജ്യത്തെ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി ബാലാവകാശ സംഘടനയായ സേവ് ദി ചില്‍ഡ്രനുമായി ചേര്‍ന്ന് ശ്രേയാ ഘോഷാല്‍ ഫാന്‍ ക്ലബ് ധനസമാഹരണം നടത്തി. ഓണ്‍ലൈന്‍ വഴിയാണ് ശ്രേയയുടെ ആരാധകര്‍ ധനസമാഹരണം നടത്തിയത്.

2012ല്‍ ആരംഭിച്ച ശ്രേയാസ് ആക്റ്റ് ഓഫ് ലവ് എന്ന കാമ്പയിനിന്റെ തുടര്‍ച്ചയായാണ് ആരാധകരുടെ ഈ ഉദ്യമവും. ഇതിന്റെ ഭാഗമായി ആവശ്യമുള്ള വരെ സഹായിക്കാന്‍ ആരാധകര്‍ക്ക് ശ്രേയ ഘോഷാലിന്റെ പ്രോത്സാഹനവും ഉണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് ആരാധകര്‍ ധനസമാഹരണം നടത്താനാരംഭിച്ചത്.

ഒരു ലക്ഷം രൂപയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 1,67,083 രൂപയാണ് സംഭവാനയായി ലഭിച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ ഈ ഉദ്യമം ഗായികയെ തീര്‍ച്ചയായും സന്തോഷിപ്പിച്ചിരിക്കും.