| Monday, 6th January 2025, 8:01 pm

എറണാകുളത്ത് ആള്‍താമസമില്ലാത്ത വീട്ടിനുള്ളില്‍ തലയോട്ടിയും അസ്ഥിക്കൂടവും കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ തലയോട്ടിയും അസ്ഥിക്കൂടവും കണ്ടെത്തി. ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളില്‍ കവറില്‍ കെട്ടിയ നിലയിലാണ് അസ്ഥിക്കൂടത്തിന്റെ ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയത്. എറണാകുളം പൈനിങ്കല്‍ പാലസ് സ്‌ക്വയറിലെ വീട്ടിനുള്ളിലാണ് സംഭവം.

30 വര്‍ഷമായി ആള്‍താമസമില്ലാത്ത വീടാണിതെന്നും ആള്‍താമസമില്ലാത്തതിനാല്‍ സാമൂഹിക വിരുദ്ധരാണ് ഈ സ്ഥലം ഉപയോഗിച്ചിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ വീടാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സാമൂഹിക വിരുദ്ധരുടെ ശല്യത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരാതി കൊടുത്തിരുന്നു. പിന്നാലെ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഫ്രിഡ്ജില്‍ നിന്നും തലയോട്ടിയും അസ്ഥിക്കൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്.

കണ്ടെത്തിയ അസ്ഥിഭാഗങ്ങള്‍ക്ക് എത്രകാലത്തെ പഴക്കമുണ്ടെന്ന വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: A skull and skeleton were found inside a vacant house in Ernakulam

We use cookies to give you the best possible experience. Learn more