കൊച്ചി: എറണാകുളത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ തലയോട്ടിയും അസ്ഥിക്കൂടവും കണ്ടെത്തി. ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളില്‍ കവറില്‍ കെട്ടിയ നിലയിലാണ് അസ്ഥിക്കൂടത്തിന്റെ ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയത്. എറണാകുളം പൈനിങ്കല്‍ പാലസ് സ്‌ക്വയറിലെ വീട്ടിനുള്ളിലാണ് സംഭവം.
30 വര്‍ഷമായി ആള്‍താമസമില്ലാത്ത വീടാണിതെന്നും ആള്‍താമസമില്ലാത്തതിനാല്‍ സാമൂഹിക വിരുദ്ധരാണ് ഈ സ്ഥലം ഉപയോഗിച്ചിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ വീടാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാമൂഹിക വിരുദ്ധരുടെ ശല്യത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരാതി കൊടുത്തിരുന്നു. പിന്നാലെ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഫ്രിഡ്ജില്‍ നിന്നും തലയോട്ടിയും അസ്ഥിക്കൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്.