2025 ഐ.പി.എല്ലിന് മെഗാ ലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുന്നതിനുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ബി.സി.സി.ഐ ജൂലൈ 31ന് ഫ്രാഞ്ചൈസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകള്‍ താരങ്ങളുടെ ശമ്പളത്തെക്കുറിച്ചും നിലനിര്‍ത്തുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു.
2022ലെ മെഗാ ലേലത്തിന് മുമ്പ് നാല് കളിക്കാരെ മാത്രമേ നിലനിര്‍ത്താന്‍ അനുവദിച്ചിട്ടുണ്ട് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത് റൈറ്റ് ടു മാച്ച് ഉള്‍ക്കൊള്ളിക്കുകയും (ആര്‍.ടി.എം) ശമ്പള പരിധിയും വര്‍ധിക്കും ചെയ്യും.
അതേസമയം ലേലത്തില്‍ വാങ്ങിയ വിദേശ താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനിന്നാല്‍ നടപടിയെടുക്കണമെന്ന് 10 ഫ്രാഞ്ചൈസികള്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. വിദേശ താരങ്ങളെ ഐ.പി.എല്ലില്‍ എടുക്കരുതെന്നും പല ഫ്രാഞ്ചൈസികളും പറഞ്ഞു.
ജേസണ്‍ റോയ്, അലക്‌സ് ഹെയ്ല്‍സ്, വനിന്ദു ഹസരങ്ക, തുടങ്ങിയ താരങ്ങള്‍ ന്യായമായ കാരണമില്ലാതെ ലീഗില്‍ നിന്ന് പിന്മാറിയിരുന്നു. ഇത്തരത്തിലുള്ള വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടുവരുകയും പുതിയ നിയമം ഉള്‍ക്കൊള്ളിക്കാനും ബി.സി.സി.ഐ മുതിര്‍ന്നേക്കും.
കൂടാതെ മികച്ച വിദേശ കളിക്കാര്‍ മെഗാ ലേലത്തില്‍ പങ്കെടുക്കാത്തതിന്റെയും കൂടുതല്‍ പണം സമ്പാദിക്കാന്‍ ഒരു മിനി ലേലത്തിന് കാത്തിരിക്കുകയും ചെയ്യുന്നത് ഫ്രാഞ്ചൈസികള്‍ എടുത്തുപറഞ്ഞു.
മാത്രമല്ല പ്ലേ ഓഫ് ഘട്ടത്തില്‍ മികച്ച വിദേശ താരങ്ങള്‍ മറ്റ് അസൈമെന്റിന് തിരിച്ചു പോകുന്നത് ടൂര്‍ണമെന്റിന് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നും ഉടമകള്‍ പറഞ്ഞു. ഇതേ കാരണം ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ നേരത്തെ സംസാരിച്ചു രംഗത്ത് വന്നിരുന്നു.
Content Highlight: A setback for foreign players in the IPL