ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയും വിജയം സ്വന്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ ഇനി വരാനിരിക്കുന്ന മൂന്ന് ടെസ്റ്റിലും ഇംഗ്ലണ്ടിന് തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ സ്പിന്നര്‍ ജാക്ക് ലീച്ചിന് അടുത്ത മൂന്ന് ടെസ്റ്റും നഷ്ടമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിങ്ങിനിടെ കാല്‍മുട്ടിന് പരിക്ക് പറ്റിയ ഇടംകൈയന്‍ സ്പിന്നര്‍ക്ക് പുനരധിവാസത്തിന് ഇനിയും സമയം ആവശ്യമാണ്. ഒരു ബൗണ്ടറി സേവ് ചെയ്യാന്‍ ഡൈവ് ചെയ്യുന്നതിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്.
ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 26 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 63 റണ്‍സ് വിട്ടുകൊടുത്ത് ഒരുവിക്കറ്റാണ് താരം നേടിയത്. 2.42 എന്ന മികച്ച ഇക്കണോമിയിലാണ് താരം ഇന്ത്യക്കെതിരെ പന്തെറിഞ്ഞത്. ആദ്യ ഇന്നിങ്‌സിലെ മികച്ച ഇക്കണോമിയാണ് ഇത്. രണ്ടാം ഇന്നിങ്‌സില്‍ 10 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 33 റണ്‍സ് വിട്ടുകൊടുത്ത് ഒരുവിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.
താരത്തിന്റെ വിടവ് നികത്താന്‍ ഇംഗ്ലണ്ടിന്റെ പക്കല്‍ രഹാന്‍ അഹമ്മദ്, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ സജ്ജരാണ്. അതേസമയം ഇന്ത്യന്‍ ടീമില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിരാട് കോഹ്‌ലിയെയും നഷ്ടപ്പെടും.
Content Highlight: A setback for England