സിംല: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രംഗത്തെത്തി മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ. സംസ്ഥാനത്തെ എം.എല്‍.എമാര്‍ അവഗണിക്കപ്പെടുന്നുവെന്നാണ് ജ്വാലാമുഖി എം.എല്‍.എ രമേഷ് ചന്ദ് ദവാലയുടെ പരാതി.
രമേഷ് ചന്ദ് ദവാല തന്റെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചത് മുഖ്യമന്ത്രി ജയ്‌റാം താക്കൂറുമായുള്ള ചര്‍ച്ചക്ക് ശേഷമാണ്. സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളൊന്നും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ താല്‍പര്യത്തിനനുസരിച്ചല്ല നടക്കുന്നതെന്ന് രമേഷ് ചന്ദ് ദവാല ആരോപിച്ചു.
എം.എല്‍.എമാര്‍ ശക്തരല്ലെന്ന് കരുതുന്നുവെങ്കില്‍ സംസ്ഥാനത്ത് ഭാവിയില്‍ എങ്ങനെ ഒരു സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കരുതുന്നത്. എം.എല്‍.എമാരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കില്‍ അവര്‍ ശക്തരാവുമെന്നും രമേഷ് ചന്ദ് ദവാല പറഞ്ഞു.
സംസ്ഥാനത്തെ ബി.ജെ.പിയില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മുഖ്യമന്ത്രിയോട് എം.എല്‍.എമാര്‍ യോഗത്തില്‍ പരാതി പറഞ്ഞുവെന്നും മുന്‍ മന്ത്രി കൂടിയായ രമേഷ് ചന്ദ് ദവാല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ