സെല്‍ഫികളുടെ കാലത്ത് സെല്‍ഫി പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ. ജീവതത്തോട് ഒരു പ്രണാമം എന്ന പേരിലാണ് ഈ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ചൈനീസ് ഭാഷയിലാണ് ഈ കാര്‍ട്ടൂണ്‍ വീഡിയോ.
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് ധാരാളം അപകടങ്ങള്‍ ഉണ്ടായതായി വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും നമ്മള്‍ അറിഞ്ഞിട്ടുണ്ട്. സെല്‍ഫി പ്രേമികള്‍ക്ക് ഒരു മുന്നറിയിപ്പും അപകടത്തില്‍പ്പെട്ടിരിക്കുന്നവരെ രക്ഷിക്കുന്നതിന് പകരം അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരോടുള്ള പരിഹാസവുമാണ് ഈ വീഡിയോ