മുംബൈ: മുംബൈയില്‍ 15 വയസുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍. ദക്ഷിണ മുംബൈയിലെ സ്കൂളില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് കേസിനാധാരമായ സംഭവം നടന്നത്. സ്കൂളില്‍ പ്യൂണായി ജോലി ചെയ്യുന്ന 28 കാരനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ട മാതാപിതാക്കള്‍ സ്കൂളില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്.