ട്വിറ്ററിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു ഇന്ത്യന്‍ വീഡിയോക്ക് ലഭിക്കാത്ത അത്ര കാഴ്ചക്കാരാണ് ഇപ്പോള്‍ ഒരു വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ഇപ്പുറവും മില്യണ്‍ കാഴ്ചക്കാരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നേടി റെക്കോഡ് ഇട്ടത് രാജമൗലിയുടെ ബ്രമാണ്ഡ ചിത്രം ആര്‍.ആര്‍.ആറിലെ ഒരു രംഗമാണ്. ജൂലൈ 17ന് വളരെ യാഥാര്‍ചികമായി നെയിറ്റ് ഒഫ്രോഡ് എന്ന ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ആര്‍.ആര്‍.ആറിലെ ജൂനിയര്‍ എന്‍.ടി. ആര്‍ മൃഗങ്ങള്‍ക്കൊപ്പം കൂട്ടില്‍ നിന്ന് ചാടുന്ന ഒരു രംഗമാണ് ദിവസങ്ങള്‍ക്കുളില്‍ മില്യണ്‍ കാഴ്ചക്കാരെ നേടിയത്. വീഡിയോ ഇതുവരെ 12 മില്യണിലധികം കാഴ്ചക്കാരെയാണ് ട്വിറ്ററില്‍ നേടിയിരിക്കുന്നത്.
സിനിമ കണ്ട ആവേശത്തില്‍ ചിത്രത്തിലെ ഒരു സീന്‍ വീഡീയോയായി പങ്കുവെച്ച അക്കൗണ്ട് ഉടമയെയും അമ്പരിപ്പിച്ചിരിക്കുകയാണ് റെക്കോഡ് കാഴ്ചക്കരുടെ എണ്ണം. എന്തായാലും ഇന്ത്യയില്‍ നിന്നുള്ള അക്കൗണ്ട് അല്ലെങ്കിലും ഒരു ഇന്ത്യന്‍ ചിത്രത്തിലെ രംഗം പങ്കുവച്ച് അതിന് റെക്കോഡ് കാഴ്ചക്കാരെയും നേടിയിരിക്കുകയാണ് അക്കൗണ്ട് ഉടമ.
ഇന്ത്യന്‍ മൂവി ഗ്രൂപ്പുകളും ഈ റെക്കോഡ് ചൂണ്ടിക്കാട്ടുന്നുണ്ട്. ട്വിറ്ററില്‍ വലിയ ചര്‍ച്ചക്കാണ് ഇത് വഴി വെച്ചിരിക്കുന്നത്. ജൂനിയര്‍ എന്‍.ടി. ആര്‍ ആരാധകരും രാം ചാരണ്‍ ആരാധകരും ഇത് ഏറ്റെടുത്ത് കഴിഞ്ഞു. അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ വ്യക്തികളുടെ കഥയാണ് ആര്‍.ആര്‍.ആര്‍ പറയുന്നത്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തിയിരുന്ന ചിത്രത്തില്‍ ആലിയ ഭട്ടായിരുന്നു നായിക.
ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിച്ചത്.