ന്യൂദല്‍ഹി: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനായി നരേന്ദ്ര മോദി നടപ്പില്‍ വരുത്തിയ പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന റഫാല്‍ ഇടപാടിനെക്കാളും വലിയ തട്ടിപ്പാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.സായ്‌നാഥ്.
“ഇപ്പോഴത്തെ സര്‍ക്കാരിന്റെ നയങ്ങളെല്ലാം കര്‍ഷക വിരുദ്ധമാണ്. റഫാലിനെക്കാളും വലിയ അഴിമതിയാണ് പ്രധാന്‍മന്ത്രി ഫസല്‍ യോജന. റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കോര്‍പറേറ്റുകള്‍ക്കാണ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് നല്‍കാനുള്ള ചുമതല”- സായ്‌നാഥ് പറഞ്ഞു. കിസാന്‍ സ്വരാജ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read അലോക് വര്‍മക്കെതിരെ തെളിവില്ല; കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും
“മഹാരാഷ്ട്രയില്‍ 2.80 ലക്ഷം കര്‍ഷകരാണ് സോയ കൃഷി ചെയ്യുന്നത്. ഒരു ജില്ലയില്‍ 19.2 കോടിയുടെ പ്രീമിയമാണ് കര്‍ഷകര്‍ നല്‍കിയത്. 77 കോടി രൂപ വീതം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അടച്ചു. ആകെ 173 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഷൂറന്‍സിന് ലഭിച്ചിരിക്കുന്നത്”.
“കൃഷിനാശം സംഭവിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിമുകള്‍ തിരിച്ചടച്ചു. ഒരു ജില്ലയില്‍ റിലയന്‍സ് ഇപ്രകാരം നല്‍കിയത് 30 കോടി രൂപയാണ്. ബാക്കി 143 കോടി രൂപ റിലയന്‍സിന്റെ ലാഭവും. ഒരു രൂപ പോലും നിക്ഷേപിക്കാതെയാണ് അവര്‍ക്കിത് ലഭിച്ചത്. ഇത് ഒരു ജില്ലയുടെ മാത്രം കാര്യമാണ്. പദ്ധതിയുടെ ഭാഗമായിട്ടുള്ള ബാക്കി ഗ്രാമങ്ങളുമായി ഈ സംഖ്യ ഗുണിച്ചു നോക്കൂ”- മഹാരാഷ്ട്രയിലെ അവസ്ഥ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ ഇരുപത് വര്‍ഷമായി ഓരോ ദിവസവും 2,000 കര്‍ഷകര്‍ കാര്‍ഷിവൃത്തിയില്‍ നിന്നും പിന്മാറുന്നു. ഭൂമി കൈവശമുള്ള കര്‍ഷകരുടെ എണ്ണം കുറയുകയും പാട്ടത്തിന്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടുകയും ചെയ്യുന്നു. ഭൂമി കൈവശമുള്ള 86 ശതമാനം കര്‍ഷകരും പാട്ടന്‍ സ്ഥലമെടുത്ത് കൃഷി ചെയ്യുന്ന 80 ശതമാനം കര്‍ഷകരും കടത്തിലാണ്”- അദ്ദേഹം കൂട്ടിച്ചര്‍ത്തു.
കര്‍ഷകരുടെ കൃഷി സ്ഥലങ്ങള്‍ കോര്‍പറേറ്റ് ഭീമന്മാര്‍ കൈയ്യേറുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഇപ്പഴത്തെ സര്‍ക്കാരിന് കര്‍ഷകാത്മഹത്യയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ താല്‍പര്യമില്ല. 1995-2015 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്കാലയളവില്‍ ആകെ കൊല്ലപ്പെട്ടത് 3.10 ലക്ഷം കര്‍ഷകരാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഡാറ്റ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല”- കര്‍ഷകാത്മഹത്യയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Also Read ബി.ജെ.പി വിരുദ്ധ ചേരി ഒരുങ്ങുന്നു; പ്രതിപക്ഷകക്ഷികളുടെ ആദ്യയോഗം നവംബര്‍ 22 ന്
“നവംബര്‍ 29, 30ന് നമ്മള്‍ പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് ചെയ്യും. സ്വാമിനാഥന്‍ കമ്മീഷന്‍ റെക്കമെന്റേഷന്റെ കുറഞ്ഞത് മൂന്ന് ദിവസത്തെ ചര്‍ച്ചയായിരിക്കും നമ്മുടെ പ്രധാന ആവശ്യം. ജി.എസ.ടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലിമെന്റിന് രാത്രി കൂടാമെങ്കില്‍ എന്തു കൊണ്ടവര്‍ക്ക് കര്‍ഷകരുടെ പ്രശനം ചര്‍ച്ച ചെയ്തു കൂടാ”- അദ്ദേഹം ചോദിച്ചു.
അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതി എല്ലാ കര്‍ഷക സംഘടനകളോടും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.