| Friday, 7th September 2012, 11:55 am

കോബ്രയെ പറ്റി നീ ഒരക്ഷരം മിണ്ടരുത്- ഒരു താത്വികാവലോകനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇത് ഒരു താത്വികാവലോകനം. ഇതിലെ പ്രതിപാദ്യങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തികളുമായോ സന്ദര്‍ഭങ്ങളുമായോ സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം. ഇത്‌ ഒരു ആക്ഷേപഹാസ്യം മാത്രം..



സിനിമ/അബ്ദുല്‍ സലാം


സ്ഥലം :മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഓഫീസ്

സമയം : അര്‍ദ്ധ രാത്രി പന്ത്രണ്ടേ മുക്കാല്‍

“എന്ത് കൊണ്ട് ഇക്കാടെ പടങ്ങള്‍ വരിവരിയായി പൊട്ടി …അഥവാ എന്ത് കൊണ്ട് നമ്മള്‍ തോറ്റു..”[]

“താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്…നമ്മുടെ ഫാന്‍സ് അസോസിയേഷനും സാധാരണ ജനങ്ങളും പ്രഥമ ദ്രിഷ്ട്യാ അടുപ്പത്തിലായിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നില്ല എന്ന് വേണം കരുതാന്‍.. പിന്നെ മോഹന്‍ലാല്‍ ഫാന്‍സും തക്കം പാര്‍ത്തിരിക്കുകയായിരുന്നു…”

“മനസിലായില്ല…”

“അതായത്…തരാധിപത്യവും സൂപ്പര്‍താര ചിന്താസരണികളും റാഡിക്കലായ ഒരു മാറ്റമല്ല..!! ഇപ്പൊ മനസിലായില്ലേ..”

“എന്ത് കൊണ്ട് പടങ്ങള്‍ വരിവരിയായി പൊട്ടുന്നു എന്നുള്ളത് വ്യക്തമായിട്ട് പറഞ്ഞാലെന്താ…ഈ താരാധിപത്യമെന്നും സൂപ്പര്‍താര ചിന്താസരണികളും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യുഷന്‍ ഉണ്ടാക്കുന്നതെന്തിനാ..”

ജോര്‍ജ്ജുസാര്‍ നമ്മുടെ താത്വിക ആചാര്യനാണ്..അദ്ദേഹം പറയുന്നത് നമ്മള് കേട്ടാ മതി…മനസിലായില്ലോ?

“ഉത്തമാ നീ മിണ്ടാതിരി നീ ഇപ്പൊ ഫാന്‍സ് അസോസിയേഷന്റെ സ്റ്റഡി ക്ലാസിനോന്നും വരാത്തത് കൊണ്ടാ..…ജോര്‍ജ് സാര്‍ നമ്മുടെ താത്വിക ആചാര്യനാണ്..അദ്ദേഹം പറയുന്നത് നമ്മള് കേട്ടാ മതി…മനസിലായില്ലോ?…

“എന്നാ സുലൈമാനെ താന്‍ തന്നെ പറ എന്ത് കൊണ്ട് നമ്മുടെ പടങ്ങള്‍ ഇങ്ങനെ പൊട്ടുന്നു…??”

“അതായദുത്തമാ ഇപ്പൊ പണ്ടത്തെ പോലെ അല്ല, ജനങ്ങള്‍ക്കെല്ലാം വിവരം വെച്ചില്ലേ?…പണ്ട് രണ്ട് ഇടിയും തീപ്പൊരി ഡായലോഗും ഒരു കൂളിങ് ഗ്ലാസ്സും മതിയായിരുന്നല്ലോ ജനങ്ങള്‍ ഇടിച്ച് കേറാന്‍.…പക്ഷെ ഇപ്പൊ സ്ഥിതി മാറിയില്ലേ. ആ ന്യൂ ജനേറെഷന്‍ സിനിമാക്കാര് തെണ്ടികള് , അവരാ ഉത്തമാ ഇതിനൊക്കെ കാരണം…!!!” എന്നാലും ഉത്തമാ ഈ ജനങ്ങള്‍ നമ്മളോടിത് ചെയ്തു കളഞ്ഞല്ലോ!…നമ്മള്‍ എന്തെല്ലാം സിനിമകള്‍ ജനങ്ങള്‍ക്ക് കൊടുത്തു….!!”

“കൊടുത്തു..അധികവും  തല്ലിപ്പൊളികളാ കൊടുത്തത്…”

“ഉത്തമാ നമ്മള് തന്നെ നമ്മടെ പടത്തെ പറ്റി മോശം പറയരുത്…”

“എങ്ങനെ പറയാതിരിക്കും…പണ്ട് നമ്മുടെ ഒരു പടം ഇറങ്ങിയാല്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാകുമായിരുന്നു.…എത്രയോ നല്ല റോളുകള്‍ ഇക്ക ചെയ്തിട്ടുണ്ടായിരുന്നു.…കാമ്പുള്ള സിനിമകള്‍ ചെയ്തിട്ടുണ്ടായിരുന്നു.…ഒരുപാട് വമ്പന്‍ ഹിറ്റുകള്‍ ഉണ്ടായിരുന്നു.…അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു. പക്ഷെ ഇപ്പോഴോ… ലോജിക് അടുത്ത് കൂടെ പോയിട്ടാല്ലാത്ത കഥകളും അവിശ്വസനീയമായ കഥാപാത്രങ്ങളും ഒക്കെയല്ലേ ഇക്ക കൂടുതല്‍ ചെയ്യുന്നത്…”

കോബ്രയെ പറ്റി നീ ഒരക്ഷരം മിണ്ടരുത്. എനിക്കതിഷ്ടമല്ല…

“അത് പിന്നെ..”

“ഏത് പിന്നെ…”

“അതല്ല…”

“ഏതല്ല…”

“അതായത്..”

“എതായത്..”

“ആരും അത്ര നിഗളിക്കുകയൊന്നും വേണ്ട. ജവാന്‍ ഓഫ് വെള്ളിമല വരുന്നുണ്ട്..കാണിച്ച് കൊടുക്കണം നമുക്ക്…”

“അതിന്‌ മുമ്പ്‌ എട്ടൊന്‍പത് പടങ്ങള്‍ പൊട്ടിയില്ലേ?…”

“അതില്‍ ഭരണഘടനാവിരുദ്ധമായിട്ട് ഒന്നുമില്ലല്ലോ. ഇത്രയിത്ര പടങ്ങള്‍ പൊട്ടിക്കാം, വ്യവസ്ഥയുണ്ട്…”

“വ്യവസ്ഥ! ഇങ്ങനെ പോയാല്‍ നാളെ നമ്മുടെ പാവപ്പെട്ട പിള്ളേര്‍ക്ക് വിഷുവിന്‌ പൊട്ടിക്കാന്‍ ആ പടങ്ങള്‍ മതിയാവുമല്ലോ…”

” അല്ല ഏതോ രണ്ട് പടം പൊട്ടി എന്ന് കരുതി നമ്മളെന്തിനാ തമ്മില്‍ തര്‍ക്കിക്കുന്നത്?”

 രണ്ടു-മൂന്ന് പടമോ?…ദി ട്രെയിന്‍ തകര്‍ന്നു തരിപ്പണമായി.…ആഗസ്റ്റ് 15ന്റെ കാര്യം പിന്നെ പറയുകയേ വേണ്ടാ.. ഡബ്ബിള്‍സ് വന്നതും പോയതും അറിഞ്ഞില്ല.…വെനീസിലെ വ്യാപാരി പ്രതീക്ഷക്കു ഒത്തുയര്‍ന്നില്ല ശിക്കാരിയുടെ കാര്യവും മറ്റൊന്നായിരുന്നില്ല.

“രണ്ട്-മൂന്ന് പടമോ?…ദി ട്രെയിന്‍ തകര്‍ന്ന് തരിപ്പണമായി.…ആഗസ്റ്റ് 15ന്റെ കാര്യം പിന്നെ പറയുകയേ വേണ്ടാ.. ഡബ്ബിള്‍സ് വന്നതും പോയതും അറിഞ്ഞില്ല.…വെനീസിലെ വ്യാപാരി പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല ശിക്കാരിയുടെ കാര്യവും മറ്റൊന്നായിരുന്നില്ല.”

“ഇവിടത്തെ കാര്യം പറയുമ്പോള്‍ എന്തിനാ കന്നടയിലേക്ക് ഓടുന്നത്.”

“സിനിമയുടെ കഥ എല്ലായിടത്തും ഒന്നാണെടാ. ഇന്റര്‍നാഷണല്‍ സിനിമകളെ പറ്റി ഒന്നുമറിയില്ലെങ്കില്‍ ചിലക്കാതെ ഒരിടത്തിരുന്നോ…”

“അറിയില്ലെന്നോ? ചോദിക്ക്, ഞാന്‍ പറയാം. ബോംബെ മാര്‍ച്ചിന് എന്ത്  സംഭവിച്ചു? തല്ലിപ്പൊളി എന്ന് മുദ്ര കുത്തപ്പെട്ട് രണ്ടു മാസം ശവപ്പെട്ടിയില്‍ കിടന്ന പടത്തെ സിഡി ഇറങ്ങിയപ്പോള്‍, സത്യം മനസ്സിലാക്കി ജനങ്ങള്‍ പുറത്തെടുത്ത് കൊണ്ടുവന്ന് ആദരിച്ചില്ലേ, മനുഷ്യാ? ഇനിയും ചോദിക്ക്, പറയാം..”

“ഓഹോ..എന്നാല്‍ കോബ്രക്കെന്ത് സംഭവിച്ചു..”

“കോബ്രയെ പറ്റി നീ ഒരക്ഷരം മിണ്ടരുത്. എനിക്കതിഷ്ടമല്ല…”

“സ്പിരിറ്റും ഗ്രാന്‍ഡ് മാസ്റ്റെറും കൂടി കുതിച്ചുകയറി അടിയറവ് പറയിപ്പിച്ചില്ലേ?”

“കോബ്രയെ പറ്റി ഇനി നീ മിണ്ടിപ്പോയാല്‍ ഞാന്‍ സഹിക്കില്ല..”

“കോബ്രയെന്താ ഇയാളുടെ തറവാട് സ്വത്തോ?”

“കോബ്രയെന്ന് ഉച്ചരിച്ചാലുണ്ടല്ലോ…”

“ഉച്ചരിച്ചാലെന്ത് ചെയ്യും?

“ഉച്ചരിച്ചു നോക്ക്. അപ്പോള്‍ കാണാം…

(പാശ്ചാത്തലത്തില്‍ താത്വികാചാര്യന്റെ ശബ്ദം..)

“ഉത്തമാ നീ പോ….. അച്ചടക്ക ലംഘനം കാണിച്ചാല്‍ ഉള്ള ശിക്ഷ അറിയാമല്ലോ?…ഞാനത് പഠിപ്പിക്കും.…ഇനി ഏതായാലും അടുത്ത പടം ഹിറ്റ് ആയിട്ടെ ഒരു മീറ്റിങ്‌ ഉള്ളൂ…എല്ലാവരും പിരിഞ്ഞ് പോകുക.. അല്ല..… ഇനി ഈ നൂറ്റണ്ടില്‍ ഒരു മീറ്റിങ്‌  നടക്കുമോ ആവോ…..

ജവാന്‍ ഓഫ് വെള്ളിമലയാണ് ഇനിയുള്ള പ്രതീക്ഷ. ട്രെയിലര്‍ കണ്ടു  നല്ല ഒരു കൊച്ച് ചിത്രം ആകുമെന്ന് പ്രതീക്ഷിക്കുന്നു…”

ശുഭം..… മംഗളം..

We use cookies to give you the best possible experience. Learn more