ഈ തിരഞ്ഞെടുപ്പില്‍ സ. ടി.പി എന്തുകൊണ്ട് മത്സരിച്ചില്ല?
Discourse
ഈ തിരഞ്ഞെടുപ്പില്‍ സ. ടി.പി എന്തുകൊണ്ട് മത്സരിച്ചില്ല?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st May 2014, 6:48 pm

ഇടതുപക്ഷ രാഷ്ട്രീയത്തിലെ കേവലാനുകരണത്തെയാണ് ആര്‍.എം.പി. അടയാളപ്പെടുത്തുന്നതെന്നു പറഞ്ഞാല്‍ ഒട്ടും അധികമാവില്ല. സി.പി.ഐ.എമ്മിനെതിരെ സി.പി.ഐ.എമ്മിനെത്തന്നെ അനുകരിക്കാനുള്ള പ്രവണത കാരണം സി.പി.ഐ.എം വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നും വികസിക്കാനും പുതിയ ഇടതുപക്ഷത്തിന്റെ സാധ്യതയിലേയ്ക്ക് ഉയരാനും ആ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നതാണ് ഈ വന്‍വീഴ്ചയിലേയ്ക്ക് അതിനെ കൊണ്ടുചെന്നെത്തിച്ചത്.

 


tp-1black-lineരാഷ്ട്രീയ നിരീക്ഷകന്‍black-line

 

“നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍
രാഷ്ട്രീയം നിങ്ങളില്‍ ഇടപെടും””
-ലെനിന്‍

ആ രക്തസാക്ഷിത്വം ഒരു നടുക്കമായിരുന്നു

നിരവധി രക്തസാക്ഷിത്വങ്ങള്‍ നടന്ന നാടാണ് കേരളം. പ്രത്യേകിച്ച് ഇടതുപക്ഷ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക്, അത് അവിഭക്ത സി.പി.ഐ. ആയാലും സി.പി.ഐ.എം ആയാലും, സി.പി.ഐ.എം.എല്‍ അടക്കമുള്ള പ്രസ്ഥാനങ്ങളായാലും. സഖാക്കള്‍ അഴീക്കോടന്‍ രാഘവന്‍, വര്‍ഗീസ് മുതലായവരുടെ രക്തസാക്ഷിത്വങ്ങള്‍ കേരളത്തിന്റെ തന്നെ മനസാക്ഷിയെ ഞെട്ടിച്ചവയാണ്. കേരള ചരിത്രത്തില്‍ സമാനമായ മുറിവാണ് സ. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഇടത്/ജനാധിപത്യ മനസാക്ഷിക്ക് നല്‍കിയത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ മരണം കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വിധം ചര്‍ച്ച ചെയ്യപ്പെട്ടതും.

എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ സ്വയം രക്തസാക്ഷിത്വത്തിന് തയ്യാറാവുന്നത്? വരാന്‍ പോകുന്ന മനോണ്മയ ലോകത്തെ കുറിച്ചുള്ള വിവരണങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമപ്പുറം വര്‍ത്തമാനകാലത്തെ മനുഷ്യ ജീവിതങ്ങളുടെ ദുരിത ജീവിതങ്ങള്‍ക്ക് അറുതിവരുത്താനല്ലാതെ? നീണ്ട നാളത്തെ പോരാട്ടവീഥികളില്‍ ത്യാഗത്തിന്റെ നിണം പുരളാതെ അടിച്ചമര്‍ത്തപ്പെടുന്ന, അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യക്കോലങ്ങള്‍ക്ക് വിമോചനം ലഭിക്കില്ലെന്ന് ഉള്ളുകൊണ്ട് ഉത്തരവാദിത്തത്തോടെ തിരിച്ചറിയുന്ന മഹാത്മാക്കളാണ് രക്തസാക്ഷിത്വത്തെ അനായാസേന സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ചൈനീസ് വിപ്ലവചരിത്രത്തിലെ തുല്യതയില്ലാത്ത നേതൃത്വം സ. മാവോ രക്തസാക്ഷിത്വത്തെ “പര്‍വ്വതം പോലെയുള്ള മരണ”മായി വിശേഷിപ്പിച്ചത്.tp

“ത്യാഗം കൊണ്ടും രക്തസാക്ഷിത്വം കൊണ്ടുമാണ് പഴയ സഖാക്കള്‍ ചരിത്രത്തില്‍ കാലത്തിന്റെ മുദ്രകള്‍ അടയാളപ്പെടുത്തിയത് എന്ന് ഇന്ന് പലരും മറന്നുപോയെങ്കിലും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ട്. ത്യാഗം എന്നത് വളരെ മൗലികമായിട്ടുള്ള ഒരു സാമൂഹിക യാഥാര്‍ഥ്യമായി പഴയ മനുഷ്യര്‍ തിരിച്ചറിഞ്ഞിരുന്നു. മരണത്തെക്കാള്‍ വലിയൊരു സാക്ഷ്യമില്ല. നിങ്ങള്‍ക്ക് ത്യജിക്കാവുന്നതില്‍ പരമാവധി സ്വന്തം ജീവനാണ് എന്നതുകൊണ്ട് ജീവന്റെ ത്യാഗം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചാലകശക്തിയായിത്തീരുന്നു. അതുകൊണ്ട് ത്യാഗം എന്നത് ഒരു വിശ്വാസത്തിന്റെ മൂലധനമായിത്തീരുന്നു. മര്‍ദ്ദിതവര്‍ഗത്തിന്റെ ഐക്യബോധത്തില്‍ നിന്നാണ് മര്‍ദ്ദിത വിഭാഗത്തിനുവേണ്ടിയുള്ള ത്യാഗത്തിന്റെ ബോധമുണ്ടാകുന്നത്.” (എം.എന്‍. വിജയന്‍)

സഖാവ് ടി.പി. അതുകൊണ്ടുതന്നെ കേവലം ഇടതുപക്ഷ രക്തസാക്ഷിത്വമെന്നതിനേക്കാള്‍, ജനാധിപത്യത്തിന്റെ, ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ രക്തസാക്ഷിത്വമായിരുന്നു. കാരണം മര്‍ദ്ദിത ജനതയുടെ വിമോചനം സാക്ഷാത്ക്കരിക്കാന്‍ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലതുപക്ഷവല്‍ക്കരണത്തോടായിരുന്നു അദ്ദേഹം കലഹിച്ചത്.

കമ്മ്യൂണിസത്തിന്റെ പേരില്‍ വളര്‍ന്നു പന്തലിച്ച് ഇന്ത്യയിലെ അധികാരിവര്‍ഗത്തിന്റെ സേഫ്റ്റിവാള്‍വുകളിലൊന്നായി പരിണമിച്ച സി.പി.ഐ.എം എന്ന വന്‍മരത്തെ വിമര്‍ശിച്ചതിന്റെ പേരില്‍, അതിന്റെ സാമ്രാജ്യത്വ നയങ്ങളെ തുറന്നു കാണിച്ചതിന്റെ പേരിലായിരുന്നു അദ്ദേഹത്തിന് തന്റെ ജീവന്‍ ശത്രുക്കളുടെ 51 വെട്ടുകള്‍ക്കു മുന്നില്‍ അടിയറവെയ്‌ക്കേണ്ടി വന്നത്. അതിന്റെ നടുക്കത്തില്‍ നിന്നും കേരള ജനത പതിയെ സ്വതന്ത്രമാവുന്നതേയുള്ളു.

black-lineഇത്തവണത്തെ തിരഞ്ഞെടുപ്പു ചൂടില്‍ കേട്ട മറ്റൊരു പ്രസ്താവമായിരുന്നു ടി.പി.ക്കേറ്റ 52-ാമത്തെ വെട്ട്. വാസ്തവത്തില്‍ ആരാണ് വെട്ടിയത് എന്നത് നാം സൂക്ഷ്മമായി പരിശോധിക്കേണ്ട, വിമര്‍ശിക്കേണ്ട ഒന്നാണ്. മുല്ലപ്പള്ളിയുടെ രാഷ്ട്രീയത്തോട് കലഹിക്കുന്നുവെന്ന് പറയുമ്പോഴും ആ രാഷ്ട്രീയവുമായുള്ള ചാര്‍ച്ച, ഇടതുബദല്‍ സ്വപ്‌നങ്ങള്‍ക്ക് ഏല്‍ക്കാവുന്ന വലിയ പ്രഹരമാണ്. മുന്‍പ് ജിനേഷ് മടപ്പള്ളി എന്ന കവി വ്യക്തമാക്കിയപോലെ, നമ്മള്‍ ബദല്‍ ശ്രമങ്ങള്‍ രൂപീകരിക്കുകയും അതില്‍ വീഴ്ചകള്‍ വരുത്തുകയും ചെയ്യുമ്പോള്‍ നമ്മള്‍ മറന്നുകൂടാത്തത്, മറ്റൊരു ബദല്‍ ശ്രമത്തിനുള്ള സാധ്യതയുടെ കടയ്ക്ക് കത്തിവെയ്ക്കുകയാണ് നമ്മള്‍ ചെയ്യുന്നതെന്നാണ്.

black-line

T.P.Chandrasekharan-5

2012 മെയ് 4-ല്‍ നിന്ന് 2014 മെയ് 16-ലേയ്ക്ക് കടന്നുവരുമ്പോള്‍ ഇക്കാലത്തിനിടയ്ക്ക് സ. ടി.പി.യില്‍ നിന്നും ഉയിര്‍ക്കൊണ്ട ആര്‍.എം.പി. എന്ന റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സംഭാവനകള്‍ എന്താണ്? ഇതിന്റെ ഫലമെന്താണ്? ഇത്യാദി ചോദ്യങ്ങള്‍ സ്വാഭാവികമായും രാഷ്ട്രീയ പ്രബുദ്ധതയുള്ള ഏതൊരാളും ചോദിച്ചുപോകും. സ്വാഭാവികമായി രണ്ടാമത്തെ ചോദ്യത്തെയാണ് ആദ്യം പരിഗണിക്കേണ്ടത്. കാരണം അതിന്റെ കാരണമാണല്ലോ ആദ്യത്തെ ചോദ്യത്തിനുത്തരം.

ആര്‍.എം.പി തന്നെ സ്വയം അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് സര്‍വ്വപ്രധാനമെന്നാണ്. അതാണ് ഇത്തവണ വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കം വെളിപ്പെടുത്തുന്നത്. എന്നാല്‍ എന്താണ് തിരഞ്ഞെടുപ്പ് ഫലം പോലും വെളിപ്പെടുത്തുന്ന കഥ? ആര്‍.എം.പി രാഷ്ട്രീയത്തിന് കേരളം ചെവികൊടുത്തില്ല എന്നു തന്നെയല്ലെ? അതാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന വോട്ടിങ് ശതമാനം വെളിപ്പെടുത്തുന്നത്.

എല്ലാവരും ഒരുപോലെ ഉറ്റു നോക്കിയ വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കുമാരന്‍കുട്ടിക്ക് ലഭിച്ചത് കേവലം 17,229 വോട്ടാണ് ലഭിച്ചത്. 2009ലെ 15-ാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ. ടി.പി. ചന്ദ്രശേഖരന്‍ മത്സരിച്ചസമയത്ത് അദ്ദേഹത്തിന് ഇരുപത്തി ഒന്നായിരത്തില്‍പ്പരം വോട്ടുകളാണ് ലഭിച്ചിരുന്നത്.

പ്രകടമായ മുല്ലപ്പള്ളി ബന്ധം ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നു അവരോടൊപ്പം നിന്ന ബര്‍ലിന്‍ കുഞ്ഞനന്ദന്റെയും വി.എസ്. അച്യുതാനന്ദന്റെയുമടക്കം ചൊടിച്ചുപോകല്‍.

സഖാവിന്റെ കൊലപാതകം മൂലമുണ്ടായ സവിശേഷ സാഹചര്യം, സി.പി.ഐ.എം ജില്ലാക്കമിറ്റി മെമ്പറടക്കം കൊലപാതകത്തില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ടത്, സി.പി.ഐ.എം വിരുദ്ധ വികാരം എന്നിങ്ങനെ നിരവധി അനുകൂല സാഹചര്യം നിലനിന്നിട്ടും കുമാരന്‍ കുട്ടിക്ക് നിവര്‍ന്നു നില്‍ക്കാന്‍ പറ്റിയ വോട്ട് പോലും വടകരയില്‍ നിന്നും ലഭിച്ചിട്ടില്ല.

എ.പി. ഷംസീര്‍ എന്ന അപരന്‍ മൂവായിരത്തില്‍ പരം വോട്ട് നേടിയതും ആറായിരത്തില്‍പരം നോട്ട വോട്ടുകള്‍ സംഭവിച്ചതും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രമാത്രം വോട്ടുകള്‍ വിഘടിച്ചു പോയതുകാരണം വാസ്തവത്തില്‍ നേരിയ വോട്ടിന് മാത്രമാണ് എ.എന്‍.ഷംസീര്‍ പരാജയപ്പെട്ടത്. കോണ്‍ഗ്രസ്സുമായി പരോക്ഷമായി ആര്‍.എം.പി കൂട്ടുകെട്ടിലേര്‍പ്പെട്ടുവെന്നതിന്റെ സൂചനകളും ലഭ്യമാണ്.

സി.പി.ഐ.എമ്മിനെ എന്തു വിലകൊടുത്തും തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ച ആര്‍.എം.പിക്ക് രാഷ്ട്രീയപരമായി അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് ഇനിയും അവകാശപ്പെടാനാവുമോ?  ഇതേ അവസ്ഥ തന്നെയാണ് മറ്റെല്ലാ മണ്ഡലങ്ങളിലും കാണാന്‍ കഴിയുന്നത്. ആം ആദ്മി പാര്‍ട്ടി മുതലായ പുതിയ കുമിള്‍ പാര്‍ട്ടികളെന്ന് വിശേഷിപ്പിക്കപ്പെട്ട പാര്‍ട്ടിയെക്കാളും പിന്നില്‍ ഇഴയേണ്ട ഗതികേടിലാണ് ആര്‍.എം.പി. എന്ന പാര്‍ട്ടി എത്തിച്ചേര്‍ന്നത്.

ഇടതുപക്ഷ രാഷ്ട്രീയത്തിലെ കേവലാനുകരണത്തെയാണ് ആര്‍.എം.പി. അടയാളപ്പെടുത്തുന്നതെന്നു പറഞ്ഞാല്‍ ഒട്ടും അധികമാവില്ല. സി.പി.ഐ.എമ്മിനെതിരെ സി.പി.ഐ.എമ്മിനെത്തന്നെ അനുകരിക്കാനുള്ള പ്രവണത കാരണം സി.പി.ഐ.എം വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നും വികസിക്കാനും പുതിയ ഇടതുപക്ഷത്തിന്റെ സാധ്യതയിലേയ്ക്ക് ഉയരാനും ആ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നതാണ് ഈ വന്‍വീഴ്ചയിലേയ്ക്ക് അതിനെ കൊണ്ടുചെന്നെത്തിച്ചത്.

സ. ടി.പി. പ്രതിനിധീകരിച്ച ബദല്‍ ഇടതുരാഷ്ട്രീയമെന്ന പരീക്ഷണത്തിനു വിധേയമാകാന്‍ വിസമ്മതിച്ചുകൊണ്ട് എങ്ങനെയും സി.പി.ഐ.എമ്മിനെ പരാജയപ്പെടുത്തുക എന്ന ഏക ദൗത്യത്തിലേയ്ക്കാണ് അത് എത്തിച്ചേര്‍ന്നത്. ഒരു വ്യക്തമായ രാഷ്ട്രീയ പദ്ധതിയോ ചര്‍ച്ചയോ പോലും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അനുകൂല സാഹചര്യങ്ങളുടെ ധാരാളിത്തത്തിലും അതിന് കഴിയാതെ പോയത് ഈ കേവലാനുകരണത്തിന്റെ വാര്‍പ്പു മാതൃകയിലേയ്ക്ക് ഒതുങ്ങിയതുകൊണ്ടാണ് എന്ന് നിസംശയം പറയാം.

രാഷ്ട്രീയ വിജയമെന്നത് വ്യവസ്ഥാപിത പാര്‍ട്ടികളെ പോലെ തിരഞ്ഞെടുപ്പിലെ കേവല വിജയത്തെ മാത്രമാണ് ആര്‍.എം.പി. പരിഗണിച്ചത് എന്നതാണ് എന്തു വിലകൊടുത്തും സി.പി.ഐ.എമ്മിനെ പരാജയപ്പെടുത്തുക എന്ന പരസ്യ പ്രസ്ഥാവനയില്‍ തന്നെ അടങ്ങിയിരിക്കുന്നത്. “സി.പി.ഐ.എമ്മിന് വോട്ടുനല്‍കിയാലും ശരി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്കാവില്ല” എന്ന ടി.പി.യുടെ ആഹ്വാനത്തില്‍ നിന്നും എത്രയോ കാതം അകലെയാണ് ഇപ്പോഴത്തെ ആര്‍.എം.പി. എന്ന് ഇത് വ്യക്തമാക്കുന്നു.

വലതുപക്ഷ രാഷ്ട്രീയത്തെ തലോടിയും പ്രോത്സാഹിപ്പിച്ചും അതിനോട് ഓരം ചേര്‍ന്നു കൊണ്ടും കപട/വ്യവസ്ഥാപിത ഇടതുപക്ഷത്തെ രാഷ്ട്രീയമായി എങ്ങനെയാണ് തുറന്നുകാണിക്കാനും അതിനുമേല്‍ രാഷ്ട്രീയമായി വിജയം കൈവരിക്കാനും കഴിയുക എന്നത് സാക്ഷാല്‍ മാര്‍ക്‌സിനുപോലും അറിയത്ത മാര്‍ക്‌സിസമാണ്!!

black-lineവളരെ കുറഞ്ഞ കാലയളവില്‍ തന്നെ ആര്‍.എം.പിക്ക് വന്നു ചേര്‍ന്ന രാഷ്ട്രീയ പരിണാമം ഇന്ത്യയില്‍ ബദല്‍ മുന്നേറ്റങ്ങള്‍ക്ക് കാതോര്‍ത്ത ഇടതുപക്ഷ മനസാക്ഷികളില്‍ വിശ്വാസ രാഹിത്യത്തിനാണ് വഴിവെച്ചത്. സി.പി.ഐ.എമ്മില്‍ നിന്നും ഈ ഒരു സ്വപ്‌നവുമായി ഇറങ്ങിത്തിരിച്ചവര്‍ നിവര്‍ത്തിയില്ലാതെ തിരികെപ്പോയി. ആര്‍.എം.പി. സമരവേദികള്‍ അരാഷ്ട്രീയമാകാന്‍ തുടങ്ങി.

 

black-line

T.P.Chandrasekharan-1ഇത്തവണ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം/ഇടതുപക്ഷം പതിനെട്ടടവും പയറ്റിയിട്ടുണ്ട്. ഇന്നസെന്റ് എന്ന നിഷ്‌കളങ്കനെ ഇറക്കിയത്, ജോയ്‌സ് ജോര്‍ജ് എന്ന ഭൂമാഫിയയുടെ പ്രതിനിധിക്ക് പിന്തുണ പ്രഖ്യാപിച്ചത്, പൊന്നാനിയിലും, തിരുവനന്തപുരത്തും കോണ്‍ഗ്രസ് വിമതരെ പിന്തുണച്ചത് എന്നു വേണ്ട എന്തു വിലകൊടുത്തും മുഖം രക്ഷിക്കാന്‍ ഇടതുപക്ഷം തയ്യാറെടുത്തിരുന്നു. അതിന്റെ ഫലം കണ്ടു എന്നാണ് ഒരര്‍ത്ഥത്തില്‍ പറയാന്‍ പറ്റുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെങ്കിലും കഴിഞ്ഞ 5 വര്‍ത്തെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് വിരുദ്ധ/ഭരണവിരുദ്ധ വികാരത്തെ പോലും അട്ടിമറിച്ചുകൊണ്ട് ശക്തമായ ഇടതുപക്ഷ/സി.പി.എം വിരുദ്ധ വികാരമായി മാറിയിരുന്നു. ക്രിയാത്മകമായ ഒരിടതുപക്ഷം ഇക്കാലയളവില്‍ കേരളത്തില്‍ ഇല്ലായിരുന്നു.

യാതൊരുവിധ ജനകീയ സമരവും ഏറ്റെടുക്കപ്പെട്ടില്ല. ഏറ്റെടുക്കപ്പെട്ട അനാവശ്യ സമരങ്ങള്‍പോലും പ്രഹസനങ്ങളും കനത്ത പരാജയങ്ങളുമായി മാറി. സരിത വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടിട്ട് പിന്തിരിഞ്ഞ് ഓടേണ്ടിവന്നു സി.പി.ഐ.എമ്മിന്. സ്വന്തം മുന്നണിക്കാരുടെ സഹകരണം പോലും ലഭിച്ചില്ല.

ടി.പി. വധത്തിലെ കോടതിവിധിയായിരുന്നു മറ്റൊന്ന്. സി.പി.ഐ.എമ്മിനെ പൂര്‍ണമായും പ്രതിക്കൂട്ടിലാക്കിക്കൊണ്ടായിരുന്നു വിധിവന്നത്. കുഞ്ഞനന്തനും കെ.സി.രാമചന്ദ്രനുമടക്കം ജയിലിലായി. പാര്‍ട്ടി നടത്തിയ അന്വേഷണക്കമ്മീഷന് ജനങ്ങളെ പോയിട്ട് സ്വന്തം പാര്‍ട്ടിക്കാരെ പോലും വിശ്വസിപ്പിക്കാന്‍ കഴിയാതെ പോയി.

തിരഞ്ഞെടുപ്പു വേളയിലാകട്ടെ മുന്നണിക്കകത്തുള്ള പ്രശ്‌നങ്ങള്‍ തലവേദനയായി. ആര്‍.എസ്.പി. മുന്നണിവിട്ടുപോയി. ഇത്തരമൊരു അവസ്ഥയില്‍ സി.പി.ഐ.എമ്മിന് മുന്ന് സീറ്റുകള്‍ മാത്രമാണ് ഉറപ്പിച്ചു പറയാന്‍ പറ്റിയിരുന്നത്. എം.ബി. രാജേഷ്, പി.കെ. ബിജു, എ.സമ്പത്ത് എന്നീ എം.പി മാരുടെ സീറ്റുകള്‍. ഈ അവസരത്തിലാണ് മേല്‍പറഞ്ഞ പതിനെട്ടടവ് പ്രയോഗിക്കാന്‍ സി.പി.ഐഐ.എം നിര്‍ബന്ധിതമായത്. ഇതിലൊന്നായിരുന്നു വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം.

ഭരണകൂടമെന്നത് മര്‍ദ്ദിത വ്യവസ്ഥയില്‍ മര്‍ദ്ദകോപകരണമാണെന്ന മാര്‍ക്‌സിസത്തിന്റെ നിഗമനങ്ങളില്‍ സി.പി.ഐ.എമ്മിനെപ്പോലെ വെള്ളം ചേര്‍ക്കുമ്പോള്‍ വീണ്ടും പരിശോധിക്കണം 52-ാമത്തെ വെട്ടിന്റെ ഉടമകളാരാണെന്ന്.

വടകരയില്‍ ഒരിക്കലും രമ വരില്ലെന്ന് സി.പി.ഐ.എമ്മിന് ഉറപ്പായിരുന്നു. കാരണം അങ്ങനെ വന്നാല്‍ സെന്റിമെന്റല്‍ വോട്ടുകള്‍ ഭിന്നിക്കുമെന്നും ആര്‍.എം.പിയുടെ എല്ലാ വോട്ടുകളും അവര്‍ക്കുതന്നെ ലഭിക്കുമെന്നും അത് സി.പി.ഐ.എഎമ്മിന് അനുകൂലമാകുമെന്നും ആര്‍.എം.പി.കണക്കു കൂട്ടുമെന്ന്  സാമാന്യം കണക്കുകൂട്ടലുകളുള്ള ആര്‍ക്കും അറിയാം. മുല്ലപ്പള്ളിയെന്ന സി.പി.ഐ.എമ്മിന് പറ്റിയ എതിരാളിയെ വിജയിപ്പിക്കാന്‍ പരോക്ഷമായ പിന്തുണയെന്ന നിലയിലും, എന്നാല്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാന്‍ വേണ്ടിയും ഒരു ദുര്‍ബ്ബല സ്ഥാനാര്‍ത്ഥിയെ മാത്രമേ അവര്‍ നിര്‍ത്തുള്ളുവെന്ന് അവരുടെ പ്രസ്ഥാവനകള്‍ കൊണ്ടും വ്യക്തമായിരുന്നു.

ഇവിടെയാണ് സി.പി.ഐ.എം എന്ന പ്രായോഗിക രാഷ്ട്രീയ ബുദ്ധി പ്രവര്‍ത്തിച്ചിരിക്കുന്നത്. ഒട്ടനവധി രാഷ്ട്രീയ പ്രതിസന്ധികളില്‍ ഏറ്റവും അപകടകരമായത് രാഷ്ട്രീയ ചര്‍ച്ചകളിലേയ്ക്ക് കടന്നു വരരുത് എന്നവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് ടി.പി.വധമായിരുന്നു. അതിനായി തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഉല്‍പ്പന്നവും, സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാല്‍ എസ്.എഫ്.ഐക്കാര്‍ പോലും തിരിഞ്ഞുകുത്താന്‍ സാധ്യതയുള്ളയാളും, കേരള രാഷ്ട്രീയത്തില്‍ അപ്രധാനിയായ ഒരാളെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ണയിക്കുകയായിരുന്നു. (ഒപ്പം നാദാപുരം മുസ്ലീം വോട്ടുകള്‍ മറിയുമെന്ന മോഹവും.)

സി.പി.ഐ.എമ്മിലെ അതികായന്‍മാരാണ് നിന്നിരുന്നതെങ്കില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രമുഖ ശ്രദ്ധാകേന്ദ്രമായി വടകരമാറുമായിരുന്നു.  വാസ്തവത്തില്‍ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ബലിയാട് മാത്രമായിരുന്നു ഷംസീര്‍. ആര്‍.എം.പിക്ക് ഒരുമുഴം മുമ്പേ സി.പി.ഐ.എം. എറിഞ്ഞു. വടകര നഷ്ടമായാലും കേരളത്തില്‍ അത് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്ന് സി.പി.ഐ.എം കണക്ക് കൂട്ടി. എന്നിട്ടുപോലും ഷംസീര്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് പരാജയപ്പെട്ടത് എന്നത് വടകരയില്‍ ആര്‍.എം.പി.യുടെ രാഷ്ട്രീയപരിമിതിയെ തുറന്നു കാണിക്കുന്നു. സി.പി.ഐ.എമ്മിന്റെ ഈ തന്ത്രങ്ങള്‍ തന്നെയാണ് വന്‍ പരാജയത്തില്‍ നിന്ന് 8 സീറ്റ് എന്ന ആശ്വാസത്തിലേയ്ക്ക് എത്തിച്ചത്.

black-lineവടകരയിലെ ഒരു കൂട്ടായ്മ മാത്രമായി നിലനിര്‍ത്താനായിരുന്നു ടി.പി. ശ്രമിച്ചത്. കാരണം ഇന്ത്യയിലുടനീളം വ്യാപകമായി വികസിച്ചുവരേണ്ടുന്ന ഒരു ബദല്‍ വിപുലമായ അര്‍ത്ഥത്തില്‍ വേറെ വരേണ്ടതുണ്ടെന്ന് അദ്ദേഹം കണക്കുകൂട്ടി. അതില്‍ ആര്‍.എം.പി.ക്ക് നിര്‍ണായകമായ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ എണ്ണത്തില്‍ കുറവെങ്കിലും അതീവ പ്രധാനമായ ലേഖനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

black-line

tp-murder-bookഎം.എന്‍ വിജയന്‍ മാഷ് മുതലായവര്‍ തുടങ്ങിവെച്ച പ്രത്യയശാസ്ത്ര സമരം സി.പി.ഐ.എമ്മിനുള്ളില്‍ ടി.പി.ചന്ദ്രശേഖരനടക്കമുള്ള വിമതരായി ഉരുണ്ടുകൂടുകയും സി.പി.ഐ.എമ്മിന്റെ വലതുവല്‍ക്കരണത്തിനെതിരായ സമരമായി രൂപാന്തരപ്പെടുകയുമായിരുന്നു. 1964,67 കാലങ്ങളില്‍ സംഭവിച്ചതിനു സമാനമായ രാഷ്ട്രീയാന്തരീക്ഷം ഇന്ത്യയില്‍ ഒരു പുതിയ ഇടതു ബദല്‍ കടന്നുവരാനുള്ള സാദ്ധ്യതയായിത്തന്നെ വാസ്തവത്തില്‍ മാറി.

ഈ സമയം കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലങ്ങോളമിങ്ങോളം സി.പി.ഐ.എം പ്രതിസന്ധിയെ നേരിട്ടു. സി.പി.ഐ.എം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവരുടെ സാമ്രാജ്യത്വ വികസന പദ്ധതികള്‍ക്കെതിരായി ബഹുജനങ്ങളും അണിനിരന്നു. സിങ്കൂരും നന്ദിഗ്രാമും ബംഗാളില്‍ സി.പി.ഐ.എമ്മിന്റെ ഭരണത്തിനുള്ള വിധി നിര്‍ണ്ണയിച്ചു. ദല്‍ഹി, പഞ്ചാബ്, കേരളം എന്നിവിടങ്ങളില്‍ പ്രകടമായ വിമതമുന്നേറ്റങ്ങളുണ്ടായി. സി.പി.ഐ.എമ്മിന്റെ പക്ഷം ചേര്‍ന്ന് നിന്ന ബുദ്ധിജീവികള്‍ അടക്കം പരസ്യമായി അതിനെതിരെ രംഗത്തു വന്നു.

ഈ ഒരു പശ്ചാത്തലത്തിലാണ് പ്രധാനമായും സി.പി.ഐ.എമ്മിന്റെ രണ്ടായിരത്തിലെ പാര്‍ട്ടിപരിപാടിയിലെ തിരുത്തലുകള്‍ക്കെതിരെയും കേരളത്തില്‍ നടന്നുവരുന്ന പങ്കാളിത്ത ജനാധിപത്യമെന്ന സാമ്രാജ്യത്വ അജണ്ടയ്‌ക്കെതിരെയും ഒരു ശരിയായ ബദല്‍ രൂപീകരിക്കാനുള്ള ശ്രമമെന്ന നിലയില്‍ ആര്‍.എം.പി., സ. ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രംഗപ്രവേശം ചെയ്യുന്നത്.

എന്നാല്‍ അത് വടകരയിലെ ഒരു കൂട്ടായ്മ മാത്രമായി നിലനിര്‍ത്താനായിരുന്നു ടി.പി. ശ്രമിച്ചത്. കാരണം ഇന്ത്യയിലുടനീളം വ്യാപകമായി വികസിച്ചുവരേണ്ടുന്ന ഒരു ബദല്‍ വിപുലമായ അര്‍ത്ഥത്തില്‍ വേറെ വരേണ്ടതുണ്ടെന്ന് അദ്ദേഹം കണക്കുകൂട്ടി. അതില്‍ ആര്‍.എം.പി.ക്ക് നിര്‍ണായകമായ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ എണ്ണത്തില്‍ കുറവെങ്കിലും അതീവ പ്രധാനമായ ലേഖനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ഒരു ലക്ഷ്യത്തിലേയ്ക്കും വികസിക്കാന്‍ ആ കൂട്ടായ്മയ്ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, സി.പി.ഐ.എം വിരുദ്ധതയിലേയ്ക്ക് മാത്രം ഞെങ്ങിഞെരുങ്ങിപ്പോവുകയും ചെയ്തു.

വളരെ കുറഞ്ഞ കാലയളവില്‍ തന്നെ ആര്‍.എം.പിക്ക് വന്നു ചേര്‍ന്ന രാഷ്ട്രീയ പരിണാമം ഇന്ത്യയില്‍ ബദല്‍ മുന്നേറ്റങ്ങള്‍ക്ക് കാതോര്‍ത്ത ഇടതുപക്ഷ മനസാക്ഷികളില്‍ വിശ്വാസ രാഹിത്യത്തിനാണ് വഴിവെച്ചത്. സി.പി.ഐ.എമ്മില്‍ നിന്നും ഈ ഒരു സ്വപ്‌നവുമായി ഇറങ്ങിത്തിരിച്ചവര്‍ നിവര്‍ത്തിയില്ലാതെ തിരികെപ്പോയി. ആര്‍.എം.പി. സമരവേദികള്‍ അരാഷ്ട്രീയമാകാന്‍ തുടങ്ങി. കോണ്‍ഗ്രസ്സുകാരില്ലാത്ത സമരവേദികള്‍ ആര്‍.എം.പിക്ക് ഇല്ലെന്ന അവസ്ഥയിലായി. അടുത്തകാലത്തായി ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വര്‍ത്തമാനത്തെ പറ്റിപ്പറയാന്‍ പറ്റിയ ആളായി അവര്‍ തിരഞ്ഞെടുത്തത് എം.പി. വീരേന്ദ്രകുമറിനെയായിരുന്നല്ലോ.

പ്രകടമായ മുല്ലപ്പള്ളി ബന്ധം ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നു അവരോടൊപ്പം നിന്ന ബര്‍ലിന്‍ കുഞ്ഞനന്ദന്റെയും വി.എസ്. അച്യുതാനന്ദന്റെയുമടക്കം ചൊടിച്ചുപോകല്‍. അല്ലാതെ അതിനെ അവരുടെ വ്യക്തിപരമായ പ്രശ്‌നമായി മാത്രം ചിത്രീകരിക്കുന്നത് പ്രശ്‌നത്തെ ലളിതവല്‍ക്കരിക്കുന്നതായിത്തീരും.

black-lineരാഷ്ട്രീയ വിജയമെന്നത് വ്യവസ്ഥാപിത പാര്‍ട്ടികളെ പോലെ തിരഞ്ഞെടുപ്പിലെ കേവല വിജയത്തെ മാത്രമാണ് ആര്‍.എം.പി. പരിഗണിച്ചത് എന്നതാണ് എന്തു വിലകൊടുത്തും സി.പി.ഐ.എമ്മിനെ പരാജയപ്പെടുത്തുക എന്ന പരസ്യ പ്രസ്ഥാവനയില്‍ തന്നെ അടങ്ങിയിരിക്കുന്നത്. “സി.പി.ഐ.എമ്മിന് വോട്ടുനല്‍കിയാലും ശരി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്കാവില്ല” എന്ന ടി.പി.യുടെ ആഹ്വാനത്തില്‍ നിന്നും എത്രയോ കാതം അകലെയാണ് ഇപ്പോഴത്തെ ആര്‍.എം.പി. എന്ന് ഇത് വ്യക്തമാക്കുന്നു.

black-line

T.P.Chandrasekharan-6കേരളത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മുന്‍പ് സൂചിപ്പിച്ചപോലെ ടി.പി. ഒരു നിര്‍ണ്ണായക ഘടകമായി മാറിയില്ല. എന്തുകൊണ്ടാണത്? കേരളത്തില്‍ ടി.പി.യുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഒരു പ്രസ്ഥാനമായി അറിയപ്പെടുന്ന ആര്‍.എം.പി.യില്‍ നിന്നും ജനത പ്രതീക്ഷിച്ചത് ബദല്‍ രാഷ്ട്രീയത്തിന്റെ ചര്‍ച്ചകളായടിരുന്നു. എന്നാല്‍ ടി.പി. വധത്തിനു ശേഷം സി.പി.ഐ.എമ്മിനെ അതിരൂക്ഷമായി വിമര്‍ശിക്കുമ്പോഴും വലതുപക്ഷത്തെ വിമര്‍ശിക്കാന്‍ അത് മടിച്ച് നില്‍ക്കുകയായിരുന്നു.

കേരളത്തില്‍ ഭരണ കക്ഷിയെന്ന നിലയില്‍ യു.ഡി.എഫ് വിലസുമ്പോഴും അതിന്റെ രാഷ്ട്രീയ നയങ്ങളെ തുറന്നെതിര്‍ക്കാനും തുറന്നു കാട്ടാനും മിനക്കെടാതെ ടി.പി.യുടെ വധത്തില്‍ മാത്രം ഒതുങ്ങിപ്പോവുകയായിരുന്നു ഇവരുടെ രാഷ്ട്രീയ ലക്ഷ്യം.

കോടതിയില്‍ സി.പി.ഐ.എം കുറ്റവാളിയാണെന്ന് സ്ഥാപിക്കുക, സി.പി.ഐ.എം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക, അത് പരാജയപ്പെട്ടാല്‍ സി.ബി.ഐ. അന്വേഷണം നടത്തിക്കുക. തീര്‍ന്നു ആര്‍.എം.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ലക്ഷ്യം. അതിനുമപ്പുറത്ത് ടി.പി. എന്ന രാഷ്ട്രീയത്തെ, അഥവാ ടി.പി. ഏതു രാഷ്ട്രീയത്തിനു വേണ്ടിയാണോ നിലകൊണ്ടത് ആ രാഷ്ട്രീയത്തിലൂന്നി നിന്നുകൊണ്ട് അതിനുതകുന്ന ബൗധിക-രാഷ്ട്രീയ-സൈദ്ധാന്തിക ഇടപെടലുകളും പ്രയോഗസാധ്യതകളും വികസിപ്പിക്കാന്‍ ടി.പി.യെ സ്വകാര്യസ്വത്താക്കുന്ന ആര്‍.എം.പി. രാഷ്ട്രീയത്തിന് കഴിയാതെപോയി.

ഇതില്‍ കോണ്‍ഗ്രസ് ആലംഭാവം കാണിക്കാതിരിക്കുമോ എന്ന് ഭയന്ന് പരമാവധി അവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മുനകൂര്‍പ്പിച്ചില്ല.തൊട്ടും തലോടിയുമുള്ള വിമര്‍ശനങ്ങളിലൊതുങ്ങി. ഒരു രാഷ്ട്രീയ വ്യതിരിക്തതയിലേയ്ക്ക് വികസിക്കാതെ, പതുങ്ങിയും ചിണുങ്ങിയും പ്രാദേശിക സംഘാടനത്തില്‍ മാത്രം മുഴുകിയും വല്ലപ്പോഴുമുള്ള പത്രപ്രസ്ഥാവനകളില്‍ മുങ്ങിയും അത് നിന്നു. വടകരയില്‍ എല്ലാവരും പ്രതീക്ഷിച്ചത് രമ മത്സരിക്കുമെന്നായിരുന്നു. എന്നാല്‍ അവിടെയും ടി.പിവധത്തില്‍ മാത്രം ഒതുങ്ങിയുള്ള രാഷ്ട്രീയം അതിനെ തടസ്സപ്പെടുത്തി.

തങ്ങള്‍ ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കു തന്നെയാണ്. എന്നാല്‍ ബദല്‍ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്നിടത്തോളം അവര്‍ ജനങ്ങളുടെ പ്രതീക്ഷയെയും മാനിക്കണമായിരുന്നു. രമ മത്സരിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ ചര്‍ച്ചയുടെ കേന്ദ്രത്തിലേയ്ക്ക് വടകര മണ്ഡലത്തിന് കടന്നു വരാനും തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ വല്‍ക്കരിക്കാനും ടി.പി. വിഷയം തന്നെ പ്രശ്‌നമണ്ഡലത്തിലെത്തിക്കാനുമാവുമായിരുന്നു. സി.പി.ഐ.എമ്മിനെ രാഷ്ട്രീയപരമായി തുറന്നു കാട്ടാനും രാഷ്ട്രീയപരമായി പരാജയപ്പെടുത്താനുമാവുമായിരുന്നു.

ഇതുമൂലം ടി.പി. എന്ന രണ്ടക്ഷരം തിരഞ്ഞെടുപ്പുചൂടില്‍, അതും ഇടുക്കിയും ഇന്നസെന്റും തൃശ്ശൂര്‍ മണ്ഡലവും തിളച്ചു നില്‍ക്കുന്നതിനിടയില്‍ ഇടിച്ചുകയറി വന്നത് ഒരുപക്ഷെ വി.എസ്സിന്റെ വിരുദ്ധ പ്രസ്താവനയിലൂടെയായിരുന്നു. അതല്ലാതെ ടിപിയെ ചര്‍ച്ചാ വിഷയമാക്കാന്‍ ആര്‍.എം.പി. എന്ന പാര്‍ട്ടിക്ക് കഴിയാതെ പോയത് കേവലം അതിന്റെ ഈ സങ്കുചിത രാഷ്ട്രീയ സമീപനം കാരണമായിരുന്നു.

black-lineഒരു ജനകീയ നേതാവുകൊണ്ടോ ഉദാത്തമാതൃകകൊണ്ടോ വൈകാരികാവേശം കൊണ്ടോ പരിഹരിക്കാവുന്നതല്ലല്ലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. അത് ടി.പി.ക്കും അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍. അതുകൊണ്ട് തന്നെ എത്ര ആഴത്തിലുള്ള സ്‌നേഹം ഉള്ളില്‍ അദ്ദേഹത്തോട് സൂക്ഷിക്കുമ്പോഴും നിര്‍ദ്ദയമായ വിമര്‍ശം ഒരുകാലത്ത് അദ്ദേഹം നേതൃത്വം നല്‍കിയിരുന്ന പാര്‍ട്ടിക്കെതിരെ വെയ്‌ക്കേണ്ടിവരുന്നതും. ഇനിയുമെന്തിന് ഇത്തരമൊരു വിമര്‍ശത്തിന് നാം വൈകിക്കണം.

black-line

T.P.-Chandrasekharanഇത്തവണത്തെ തിരഞ്ഞെടുപ്പു ചൂടില്‍ കേട്ട മറ്റൊരു പ്രസ്താവമായിരുന്നു ടി.പി.ക്കേറ്റ 52-ാമത്തെ വെട്ട്. വാസ്തവത്തില്‍ ആരാണ് വെട്ടിയത് എന്നത് നാം സൂക്ഷ്മമായി പരിശോധിക്കേണ്ട, വിമര്‍ശിക്കേണ്ട ഒന്നാണ്. മുല്ലപ്പള്ളിയുടെ രാഷ്ട്രീയത്തോട് കലഹിക്കുന്നുവെന്ന് പറയുമ്പോഴും ആ രാഷ്ട്രീയവുമായുള്ള ചാര്‍ച്ച, ഇടതുബദല്‍ സ്വപ്‌നങ്ങള്‍ക്ക് ഏല്‍ക്കാവുന്ന വലിയ പ്രഹരമാണ്.

മുന്‍പ് ജിനേഷ് മടപ്പള്ളി എന്ന കവി വ്യക്തമാക്കിയപോലെ, നമ്മള്‍ ബദല്‍ ശ്രമങ്ങള്‍ രൂപീകരിക്കുകയും അതില്‍ വീഴ്ചകള്‍ വരുത്തുകയും ചെയ്യുമ്പോള്‍ നമ്മള്‍ മറന്നുകൂടാത്തത്, മറ്റൊരു ബദല്‍ ശ്രമത്തിനുള്ള സാധ്യതയുടെ കടയ്ക്ക് കത്തിവെയ്ക്കുകയാണ് നമ്മള്‍ ചെയ്യുന്നതെന്നാണ്.

കേരളത്തിലെ ഭരണകൂടത്തിന്റെ, അഥവാ ആഭ്യന്തര വകുപ്പിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ രാഷ്ട്രീപരമായ ഗ്രന്ഥത്തിന്, അവതാരിക എഴുതിക്കൊടുത്തുകൊണ്ട് അതിന് സര്‍വ്വാത്മനാ പച്ചക്കൊടി കാണിക്കുമ്പോള്‍ ആര്‍.എം.പി. നേതൃത്വം പരിശോധിക്കണം ആരാണ് 52-ാമത്തെ വെട്ടിന്റെ ഉടമകളെന്ന്.

ഭരണകൂടമെന്നത് മര്‍ദ്ദിത വ്യവസ്ഥയില്‍ മര്‍ദ്ദകോപകരണമാണെന്ന മാര്‍ക്‌സിസത്തിന്റെ നിഗമനങ്ങളില്‍ സി.പി.ഐ.എമ്മിനെപ്പോലെ വെള്ളം ചേര്‍ക്കുമ്പോള്‍ വീണ്ടും പരിശോധിക്കണം 52-ാമത്തെ വെട്ടിന്റെ ഉടമകളാരാണെന്ന്. മുല്ലപ്പള്ളിയുടെ അക്കൗണ്ടിലേയ്ക്ക് ചോരമണമുള്ള വോട്ടുകള്‍ ഒഴുകിയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും പരിശോധിക്കണം 52-ാമത്തെ വെട്ടിന്റെ ഉടമകള്‍ ആരാണെന്ന്.

അല്‍പം ആത്മനിഷ്ഠം

ടി.പി. എന്ന രണ്ടക്ഷരം ഇടതുപക്ഷത്തെയും ജനപക്ഷത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് ഒരു വികാരമായിരുന്നു. പോരാട്ടങ്ങളെ ഇഷ്ടപ്പെടുന്നവര്‍ ഹൃദയാടരുകളില്‍ മിടിപ്പുകളോടൊപ്പം അദ്ദേഹത്തോടുള്ള സ്‌നേഹവും ചേര്‍ത്തുവെച്ചു. വ്യക്തിഗതമായ ഒരു നേതൃത്വമായിരുന്നില്ല അദ്ദേഹം, കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ സ്വതവേയുള്ള പൊങ്ങച്ചങ്ങളില്‍ നിന്നും ഫ്യൂഡലിസ്റ്റ് ധാര്‍ഷ്ട്യങ്ങളില്‍ നിന്നുമകന്നും പുതിയ ജനാധിപത്യത്തെ കുറിച്ചുള്ള ഗൗരവമായ ആലോചനകളില്‍ മുഴുകിയും ജനകീയമായ വഴികളെ തിരഞ്ഞെടുത്തും വ്യക്തമായ മാതൃക തന്റെ ജീവിതം കൊണ്ട് അദ്ദേഹം വരച്ചുകാട്ടി.

[]എന്നാല്‍ ഒരു ജനകീയ നേതാവുകൊണ്ടോ ഉദാത്തമാതൃകകൊണ്ടോ വൈകാരികാവേശം കൊണ്ടോ പരിഹരിക്കാവുന്നതല്ലല്ലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. അത് ടി.പി.ക്കും അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍. അതുകൊണ്ട് തന്നെ എത്ര ആഴത്തിലുള്ള സ്‌നേഹം ഉള്ളില്‍ അദ്ദേഹത്തോട് സൂക്ഷിക്കുമ്പോഴും നിര്‍ദ്ദയമായ വിമര്‍ശം ഒരുകാലത്ത് അദ്ദേഹം നേതൃത്വം നല്‍കിയിരുന്ന പാര്‍ട്ടിക്കെതിരെ വെയ്‌ക്കേണ്ടിവരുന്നതും. ഇനിയുമെന്തിന് ഇത്തരമൊരു വിമര്‍ശത്തിന് നാം വൈകിക്കണം.

കീഴാള ജനതയുടെ വിമോചനം ഒരു പാര്‍ട്ടിയുടെയും സ്വകാര്യ സുഖത്തിന്റെയും വിഷയമല്ല. കേവലമൊരു വര്‍ഗ്ഗത്തിന്റെ വിപ്‌ളവ കര്‍തൃത്വത്തിലും സര്‍വ്വാധിപത്യത്തിലും നടക്കേണ്ട വിമോചന കാല്‍പനിക സ്വപ്നങ്ങളില്‍ അടയിരിക്കേണ്ട ആവശ്യവുമല്ല. അവിടെയാണ് സാമ്പ്രദായിക വര്‍ഗസമര സിദ്ധാന്തത്തില്‍നിന്നും വികസിതമായ ദാര്‍ശനിക വര്‍ഗസമരത്തിലേയ്ക്ക് നാമെത്തിച്ചേരുക.

സങ്കീര്‍ണമായ ഇന്നിന്റെ ലോകാവസ്ഥയെ സങ്കീര്‍ണമായിത്തന്നെ അഭിസംബോധന ചെയ്തുകൊണ്ടല്ലാതെ വിമോചന സ്വപ്‌നങ്ങള്‍ക്ക് പ്രായോഗിക പദ്ധതി രൂപീകരിക്കാനാവില്ല എന്ന് ഏറ്റവുമടുത്ത ലോകചരിത്രവും ഇന്ത്യന്‍ ചരിത്രവും നമുക്ക് പറഞ്ഞു തരുന്ന പാഠമാണ്. അതിനോട് കൊഞ്ഞനം കുത്താന്‍ ആര്‍ക്കും അവകാശമുണ്ട്. അതുകൊണ്ട് അത്തരക്കാര്‍ക്ക് 20-ാം നൂറ്റാണ്ടിനെയും അക്കാലത്തെ പാര്‍ട്ടിമാതൃകയെയും സോഷ്യലിസ്റ്റ് മാതൃകയെയും ആവര്‍ത്തിക്കാമെന്ന ആത്മമോഹത്തിലും മോഹാലസ്യത്തിലും അഭിരമിക്കാം എന്നല്ലാതെ വര്‍ത്തമാനത്തെ അഭിസംബോധനചെയ്യാന്‍ പോയിട്ട് വര്‍ത്തമാനത്തിലേയ്‌ക്കൊന്ന് നോക്കാന്‍പോലുമാവില്ല.