| Friday, 16th December 2016, 10:00 am

മോദിജീ: ഈ കരയുന്നത് ഒരു പട്ടാളക്കാരനാണ്; എന്റെ പൈസയെന്തുകൊണ്ട് തരുന്നില്ല എന്നാണദ്ദേഹം ചോദിക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞദിവസം ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച പൊട്ടിക്കരയുന്ന വിമുക്തഭടന്റെ ചിത്രം. 78കാരനായ നന്ദന്‍ ലാലിനാണ് സ്വന്തം പണത്തിനായി മണിക്കൂറുകള്‍ ക്യൂനിന്ന് ഒടുക്കം പൊട്ടിക്കരയേണ്ടി വന്നത്.


ഗുര്‍ഗൗണ്‍: ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പലരും ചൂണ്ടിക്കാട്ടുമ്പോള്‍ സംഘപരിവാര്‍ അനുഭാവികള്‍ അതിനെ പ്രതിരോധിക്കാറുള്ളത് അതിര്‍ത്തികളില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്ന കാര്യം പറഞ്ഞാണ്. എന്നാല്‍ വര്‍ഷങ്ങളോളം ഇത്തരത്തില്‍ കാവല്‍ നിന്നതിന് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ തുകപോലും എടുക്കാന്‍ കഴിയാതെ നിരാശരായി കരയേണ്ടിവരുന്ന അവസ്ഥയാണ് നോട്ടുനിരോധനം ഉണ്ടാക്കിവെച്ചിട്ടുള്ളതെന്നതാണ് വാസ്തവം.


Also read:ജീവിതം വഴിമുട്ടി: ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ വി.എം സുധീരനും എം.എം ഹസനും കെ.പി മോഹനനുമെന്ന് ശ്രീകുമാരന്‍ തമ്പി


അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞദിവസം ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച പൊട്ടിക്കരയുന്ന വിമുക്തഭടന്റെ ചിത്രം. 78കാരനായ നന്ദന്‍ ലാലിനാണ് സ്വന്തം പണത്തിനായി മണിക്കൂറുകള്‍ ക്യൂനിന്ന് ഒടുക്കം പൊട്ടിക്കരയേണ്ടി വന്നത്.

ആകെയുള്ള വീട് ദത്തുപുത്രി വിറ്റതിനെ തുടര്‍ന്ന് ഗുര്‍ഗൗണില്‍ ഒരു കൊച്ചുമുറിയിലാണ് നന്ദന്‍ ലാല്‍ കഴിയുന്നത്. പഞ്ചാബ്, ജമ്മു കശ്മീര്‍ അതിര്‍ത്തികളിലായ ജീവന്‍ പോലും പണയംവെച്ച് രാജ്യത്തെ സേവിച്ചതിന് സര്‍ക്കാര്‍ അനുവദിച്ച പെന്‍ഷനാണ് ആകെയുള്ള വരുമാനം. അതു പിന്‍വലിക്കാന്‍ വേണ്ടിയാണ് അദ്ദേഹം എസ്.ബി.ഐയുടെ ഗുര്‍ഗൗണിലെ ന്യൂ കോളനി ബ്രാഞ്ചില്‍ ക്യൂ നിന്നത്.

മൂന്ന് ദിവസം ക്യൂനിന്നിട്ടും പണം കിട്ടാതായതോടെ ഉദ്യോഗസ്ഥരോട് യാചിച്ചു. ആ ശ്രമവും ഫലം കാണാതായതോടെ അദ്ദേഹത്തിന്റെ നിരാശ കണ്ണുനീരായി ഒഴുകുകയായിരുന്നു.

“അവരെന്താണ് എന്റെ പൈസ എനിക്കു തരാത്തത്? എന്തുകൊണ്ട് അവര്‍ വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തില്ല” രാജ്യത്തെ ആയിരക്കണക്കിന് എ.ടി.എമ്മുകള്‍ക്കു മുമ്പില്‍ ക്യൂനില്‍ക്കുന്ന ജനത ചോദിക്കുന്ന ചോദ്യം ഇദ്ദേഹവും ആവര്‍ത്തിക്കുന്നു.


Don”t Miss: ദേശീയഗാനം: കമലിനെ അഭിനന്ദിക്കുന്നു; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍.എസ്.എസ് തന്ത്രത്തിന് ഇരയാവുകയല്ല എതിര്‍ക്കുകയാണ് വേണ്ടത്: എം.എ ബേബി


“ഒരു സഹായിയുണ്ട്. അദ്ദേഹത്തിനു കൂലി നല്‍കണം. പാല്‍ക്കാരനും പലചരക്കുകാരനും പണം നല്‍കണം. ഡിസംബര്‍ ആദ്യം 8000രൂപ പെന്‍ഷനായി വന്നിരുന്നു. അതില്‍ നിന്നും 1000രൂപ പിന്‍വലിക്കാനാണ് പോയത്.” അദ്ദേഹം പറയുന്നു.

ബുധനാഴ്ചയാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഈ വൃദ്ധന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.  ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.


Dont Miss മോദിജീ, കള്ളപ്പണക്കാരനല്ല ഈ കരയുന്നത്: ബാങ്ക് ക്യൂവിനു മുമ്പില്‍ പൊട്ടിക്കരയുന്ന വൃദ്ധന്റെ ചിത്രം വൈറവൈറലാവുന്നു


We use cookies to give you the best possible experience. Learn more