| Tuesday, 19th March 2019, 11:08 pm

ജയിലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം,ചെന്നൈയിലേക്ക് പോരൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയിലില്‍ പോകാന്‍ ആര്‍ക്കും താല്‍പ്പര്യം കാണില്ല. എന്നാല്‍ ഒരു ജയിലിന്റെ അന്തരീക്ഷത്തില്‍ ഒരു നേരമിരുന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പറ്റിയൊരു ഓപ്ഷനുണ്ട്. പക്ഷെ കൊല്‍ക്കത്തയിലോ,ചെന്നൈയിലോ എത്തണമെന്ന് മാത്രം.

ഹോട്ടലിന്റെ പേര് “കൈദി കിച്ചന്‍”. 2014 ല്‍ ആരംഭിച്ച ഈ റസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് തന്നെ ജയില്‍ കവാടം പോലെയുള്ള വാതിലിലൂടെയാണ്. ഭക്ഷണമുറികളാണെങ്കില്‍ ജയിലറകള്‍ പോലെയും. എന്നാല്‍ മേശയും കസേരയുമൊക്കെയുണ്ട് കേട്ടോ. കൂടാതെ വിശാലമായ ഡൈനിങ് ഏരിയയും ഉണ്ട്.

ഭക്ഷണത്തിനായി സെല്ലില്‍ വെയിറ്റ് ചെയ്യുമ്പോള്‍ ഓര്‍ഡര്‍ എടുക്കാനെത്തുന്നവര്‍ പോലീസ് യൂനിഫോമിലായിരിക്കും. പക്ഷെ നാടന്‍ ഭക്ഷണങ്ങളൊന്നും ഈ ജയിലില്‍ കിട്ടില്ല. പകരം നോര്‍ത്ത് ഇന്ത്യന്‍,മെക്‌സിക്കന്‍,ഇറ്റാലിയന്‍,മംഗോളിയന്‍,ചൈനീസ്,ലബനീസ്, തായ് തുടങ്ങിയ വിവിധ രാജ്യത്തെ ഐറ്റങ്ങളാണ് മെനുവിലുള്ളത്. വിലയല്‍പ്പം പൊള്ളും. 1000 മുതല്‍ 1500 രൂപ വേണം രണ്ടാള്‍ക്ക് ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍.

ഭക്ഷണം ഓര്‍ഡറിന് ശേഷം സെര്‍വ് ചെയ്യാനെത്തുന്നത് ജയില്‍പ്പുള്ളികളായിരിക്കും.ആകെമൊത്തം ഒരു ജയില്‍മയം എന്ന് പറയാം. ഫുഡിനിടെ കുറച്ച് സെല്‍ഫിയൊക്കെ എടുത്ത് മടങ്ങാം. ചെന്നൈയില്‍ മൈലാപ്പൂരിലാണ് ഈ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 3.30 വരെയും ,രാത്രി 7 മുതല്‍ 10.30 വരെയുമാണ് ഈ ജയില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.

We use cookies to give you the best possible experience. Learn more