സംഘപരിവാറിന്റെ ബ്രാഹ്മണിക്കല്‍ ഹിന്ദൂയിസത്തോട് കൂറുപുലര്‍ത്തുകയും, അതേസമയം ചൂഷണം ചെയ്യപ്പെടുന്നുവെന്ന ബോധം പോലുമില്ലാതെ കോര്‍പ്പറേറ്റ് മുതലാളിത്ത ശക്തികള്‍ക്ക് വിധേയരാകുകയും ചെയ്യുന്ന ഒരു യുവതയെ വളര്‍ത്തിയെടുക്കുക എന്നതാണു ഈ വിദ്യാഭ്യാസ നയപരിഷ്‌കരണത്തിന്റെ ലക്ഷ്യം. അതൊന്നും കാണാതെ വിദ്യാഭ്യാസ വായ്പ അഞ്ച് ശതമാനം പലിശനിരക്കില്‍ കിട്ടുന്നതും കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍ ഈ മാറ്റങ്ങളൊന്നും അവരെ ബാധിക്കില്ല, കാരണം അവരിപ്പോഴേ നാളെയുടെ ഷണ്ഡതലമുറയുടെ മാതൃകകളാണു.
| ഒപ്പീനിയന്‍ | സുബീഷ് കുത്തുപാറക്കല്‍ |
(മാതൃഭൂമി ലേഖകന് ഒരു മറുകുറിപ്പ്)
ലോകത്തിലെവിടെയും അധികാരത്തിലെത്തുന്ന ഫാസിസ്റ്റുകള്‍ ആദ്യം കൈവെയ്ക്കുന്ന മേഖല വിദ്യാഭ്യാസമാണു. കാരണം അവര്‍ക്കറിയാം, സ്വതന്ത്രമായി ചിന്തിക്കുന്ന തലച്ചോറുകളാണു ഏറ്റവും വലിയ അപകടമെന്ന്, അതിനെയാണു ഭയക്കേണ്ടതെന്ന്. അപ്പോള്‍പ്പിന്നെ വളര്‍ന്നു വരുന്ന പുതിയ തലച്ചോറുകളില്‍ അനുസരണയും അടിമത്തവും നിറയ്ക്കുക എന്നതാണു അധികാരം നിലനിര്‍ത്താനുള്ള ഫലപ്രദമായ വഴി.
ഒരിക്കലും എതിര്‍ക്കാത്ത, അന്ധമായ വിധേയത്വം സൃഷ്ടിക്കുന്ന ഒന്നാണു ഫാസിസ്റ്റുകളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം. അതിനവര്‍ സംസ്‌കാരത്തെ, ദേശീയതയെ, വളച്ചൊടിക്കപ്പെട്ട ചരിത്രത്തെ ഒക്കെ കൂട്ടുപിടിക്കും. തങ്ങള്‍ക്കാവശ്യമായ വൈദഗ്ദ്ധ്യം മാത്രമുള്ള, യാതൊരു സാമൂഹ്യബോധവുമില്ലാത്ത, തീര്‍ച്ചയായും കടുത്ത അച്ചടക്കവും അനുസരണയും ശീലിപ്പിച്ച യുവാക്കളെത്തന്നെയാണ് ആഗോള മുതലാളിത്തത്തിനും പ്രിയം. അവരുടെയും ആവശ്യം അടിമകളാണ്, എങ്ങനെയും ചൂഷണം ചെയ്യാനുതകുന്ന അടിമകള്‍.
ഏറ്റവും നിര്‍ഭാഗ്യകരമെന്ന് പറയാം, ഈ രണ്ട് ശക്തികളും ഒന്നിച്ചു കൂടിയ, ഒരൊറ്റ സ്വരൂപമായ കാലത്തിലാണ് നാം പുലരുന്നത്. അതെ ഇത് മുതലാളിത്ത/വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ അധികാര കാലമാണ്. അതിനെ സാധൂകരിക്കും വിധം ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണു കേന്ദ്രസര്‍ക്കാര്‍, അല്ല അത് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. തീര്‍ച്ചയായും അതിന്നര്‍ത്ഥം അത് അവര്‍ തീരുമാനിച്ചു കഴിഞ്ഞു എന്ന് തന്നെയാണ്.
ഏറ്റവും സുഖകരമായ കാര്യം ആദ്യം പറയണമല്ലോ, അഞ്ച് ശതമാനം പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും എന്ന പ്രഖ്യാപനമാണ് ആദ്യം. മാതൃഭൂമി ലേഖകന്‍ തലക്കെട്ട് നല്‍കിയതും അതുതന്നെ. ഇതെങ്ങനെയെന്ന് ചോദിക്കരുത് കാരണം അതെങ്ങനെ വേണം എന്ന് അതില്‍പ്പറഞ്ഞിട്ടില്ല, ഒരു നിര്‍ദ്ദേശമുള്ളത് മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കി അര്‍ഹരായവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാം എന്നാണ്, ഹാ ! സോഷ്യലിസം ഇതാ സമാഗതമായിരിക്കുന്നു.
ഈ ദിശയിലേയ്ക്കുള്ള നിരവധി ഇടപെടലുകളാണ് ഇക്കാലത്തിനിടയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ എറ്റവും നല്ല ഉദാഹരണമായിരുന്നു ജൂണ്‍ 19-ാം തീയ്യതി മാതൃഭൂമിയുടെ ഒന്നാം പേജില്‍ വി.വി. വിജു റിപ്പോര്‍ട്ട് ചെയ്ത “5 ശതമാനം പലിശയില്‍ വിദ്യാഭ്യാസവായ്പ പരിഗണനയില്‍” എന്ന തലക്കെട്ടോടുകൂടിയ റിപ്പോര്‍ട്ട്.
ഏറ്റവും സുഖകരമായ കാര്യം ആദ്യം പറയണമല്ലോ, അഞ്ച് ശതമാനം പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും എന്ന പ്രഖ്യാപനമാണ് ആദ്യം. മാതൃഭൂമി ലേഖകന്‍ തലക്കെട്ട് നല്‍കിയതും അതുതന്നെ. ഇതെങ്ങനെയെന്ന് ചോദിക്കരുത് കാരണം അതെങ്ങനെ വേണം എന്ന് അതില്‍പ്പറഞ്ഞിട്ടില്ല, ഒരു നിര്‍ദ്ദേശമുള്ളത് മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കി അര്‍ഹരായവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാം എന്നാണ്, ഹാ ! സോഷ്യലിസം ഇതാ സമാഗതമായിരിക്കുന്നു.
സഹപാഠിയുടെ കരുണയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയും, ഇരട്ടി ഭാരം ചുമക്കേണ്ടി വരുന്ന ശരാശരി വിദ്യാര്‍ത്ഥിയുടെ കാര്യവും ആലോചിച്ചു നോക്കൂ, രോമാഞ്ചം വരുന്നില്ലേ? അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുയരാം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അര്‍ഹരായവര്‍ക്ക് അവസരമുണ്ടല്ലോ? പിന്നെന്തിന് സ്‌കോളര്‍ഷിപ്പിനു പോണം?
സ്വയംഭരണ കോളേജെന്ന് കേട്ടപ്പോള്‍ തുള്ളിച്ചാടി നടന്നവര്‍ക്കോര്‍മ്മയുണ്ടോ എന്നറിയില്ല, സ്വയം ഭരണം എന്നാല്‍ ഏറ്റവും അവസാനത്തേത് ഫിനാന്‍ഷ്യല്‍ ആട്ടോണമിയെന്നാണെന്ന് അന്നേ വിവരമുള്ളവര്‍ പറഞ്ഞിരുന്നു. അതായത് സര്‍ക്കാര്‍ തലത്തില്‍ ഇനി മേല്‍ കോളേജുകളില്ല, എല്ലാം സ്വാശ്രയം മാത്രം. സ്‌കോളര്‍ഷിപ്പ് വേണ്ടി വരുമെന്ന് മനസ്സിലായില്ലേ?
അതിനുത്തരം അടുത്ത നിര്‍ദ്ദേശത്തിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റും, മറ്റുമൊക്കെ കോര്‍പ്പറേറ്റ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന്, മനസ്സിലായില്ലേ? സ്വയംഭരണ കോളേജെന്ന് കേട്ടപ്പോള്‍ തുള്ളിച്ചാടി നടന്നവര്‍ക്കോര്‍മ്മയുണ്ടോ എന്നറിയില്ല, സ്വയം ഭരണം എന്നാല്‍ ഏറ്റവും അവസാനത്തേത് ഫിനാന്‍ഷ്യല്‍ ആട്ടോണമിയെന്നാണെന്ന് അന്നേ വിവരമുള്ളവര്‍ പറഞ്ഞിരുന്നു. അതായത് സര്‍ക്കാര്‍ തലത്തില്‍ ഇനി മേല്‍ കോളേജുകളില്ല, എല്ലാം സ്വാശ്രയം മാത്രം. സ്‌കോളര്‍ഷിപ്പ് വേണ്ടി വരുമെന്ന് മനസ്സിലായില്ലേ?
അടുത്ത നിര്‍ദ്ദേശം കോഴ്‌സുകളെ വ്യവസായ മേഖലയുമായി ബന്ധിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ വൈദഗ്ദ്യം വര്‍ദ്ധിപ്പിക്കണമെന്നതാണ്, കൃത്യമായും മുതലാളിത്ത ലോകം ആഗ്രഹിക്കുന്ന പദ്ധതി. വിദൂര വിദ്യാഭ്യാസ പദ്ധതിയെ നിയന്ത്രിക്കുമെന്ന കഴിഞ്ഞ ദിവസത്തെ വാര്‍ത്ത കൂടെ ഇതോടൊപ്പം ചേര്‍ക്കുക, ഒപ്പം ബാലവേല നിയമം ഭേദഗതി ചെയ്തതും.
കഴിഞ്ഞ പത്ത്പതിനഞ്ച് വര്‍ഷങ്ങളായി, സാമൂഹ്യശാസ്ത്ര/മാനവിക/തത്വചിന്താ മേഖലകളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരികയും അതിനാനുപാതികമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം കൂടിവരികയുമാണ്. വിദ്യാഭ്യാസം= തൊഴില്‍ നേടാനുള്ള വൈദഗ്ദ്യം എന്നതിലേയ്ക്കാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് നാം പിന്‍നടന്നത്. അന്ധമായ ഈ കരിയറിസത്തിനാക്കം കൂട്ടുന്നതാവും പുതിയ നയം എന്ന് പറയേണ്ടതില്ലല്ലോ, അഥവാ സ്വതന്ത്രമായി ചിന്തിക്കാന്‍ ശേഷിയില്ലാത്ത യന്ത്രങ്ങളെയാണ് മുതലാളിത്ത/ഫാസിസ്റ്റ് ശക്തികള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്.
അതുപോലെ 10-2-3 എന്ന ക്രമത്തിലുള്ള വിദ്യാഭ്യാസ ഘടനയെ മാറ്റുന്നതിനും ആലോചിക്കുന്നുണ്ട് എന്നാണ് വാര്‍ത്ത സൂചിപ്പിക്കുന്നത് , മാത്രമല്ല ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിപ്പോയാലും വീണ്ടും അവിടെത്തന്നെ വന്ന് ചേരാനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി സ്‌കീമും നടപ്പാക്കാനുദ്ധേശിക്കുന്നുണ്ടത്രെ. തെറ്റിദ്ധരിക്കരുത്, കോഴ്‌സുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാനാണു(!).
നിലവിലുള്ള എന്‍.സി.സി, എന്‍.എസ്.എസ് ഒന്നും വേണ്ടത്ര ഫലപ്രദമല്ലാത്തതിനാല്‍, മറ്റു രീതിയില്‍ നിര്‍ബന്ധിത സാമൂഹ്യസേവന പദ്ധതികള്‍ പഠനത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളിക്കും എന്നത്. കേന്ദ്രഭരണം ബി.ജെ.പിയുടെ കൈയ്യില്‍, അതും മോഡിയെപ്പോലെ ശക്തമായ ഏകാധിപത്യസ്വഭാവം പുലര്‍ത്തുന്ന ഒരാളുടെ കൈയ്യില്‍, ആയിരിക്കുന്നിടത്തോളം കാലം, ആര്‍.എസ്.എസും, എ.ബി.വി.പിയും ഒക്കെ പറയുന്നതാവും “സാമൂഹ്യസേവനം” എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ട കാര്യമില്ല. ഇപ്പോള്‍ത്തന്നെ നിര്‍ബന്ധിത യോഗയും മറ്റുമായി അവര്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്.
ചുരുക്കത്തില്‍ മാനസികമായും ശാരീരികമായും, സംഘപരിവാറിന്റെ ബ്രാഹ്മണിക്കല്‍ ഹിന്ദൂയിസത്തോട് കൂറുപുലര്‍ത്തുകയും, അതേസമയം ചൂഷണം ചെയ്യപ്പെടുന്നുവെന്ന ബോധം പോലുമില്ലാതെ കോര്‍പ്പറേറ്റ് മുതലാളിത്ത ശക്തികള്‍ക്ക് വിധേയരാകുകയും ചെയ്യുന്ന ഒരു യുവതയെ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ വിദ്യാഭ്യാസ നയപരിഷ്‌കരണത്തിന്റെ ലക്ഷ്യം. അതൊന്നും കാണാതെ വിദ്യാഭ്യാസ വായ്പ അഞ്ച് ശതമാനം പലിശനിരക്കില്‍ കിട്ടുന്നതും കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍ ഈ മാറ്റങ്ങളൊന്നും അവരെ ബാധിക്കില്ല, കാരണം അവരിപ്പോഴേ നാളെയുടെ ഷണ്ഡതലമുറയുടെ മാതൃകകളാണു.