| Monday, 16th March 2020, 2:57 pm

കൊറോണ; 'വര്‍ക്ക് ഫ്രം ഹോം' സംവിധാനത്തെ പിന്തുണക്കാതെ ഇന്ത്യയിലെ 54% വ്യവസായ സ്ഥാപനങ്ങള്‍, റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള വ്യവസ്ഥായ സ്ഥാപനങ്ങളും ജോലിക്കാരെ വിട്ടീലിരുന്ന് തൊഴിലെടുക്കാന്‍ അനുവദിക്കുമ്പോഴും ഇന്ത്യയില്‍ നേരെ തിരിച്ചാണ് കാര്യങ്ങളെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. പ്രമുഖ ഐ.ടി സര്‍വ്വീസ് മാനേജ്‌മെന്റ് കമ്പനിയായ ഗാര്‍ട്‌നറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ കമ്പനികള്‍ക്ക് ജോലിക്കാരെ വീട്ടിലിരുത്തി പണിയെടുപ്പിക്കാന്‍ കഴിയാവുന്ന ടെക്‌നോളജിയോ സംവിധാനങ്ങളോ ഇല്ലെന്നാണ്.

ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികള്‍ക്ക് ഐ.ടി തൊഴിലാളികളെ വീഡിയോ കോണ്‍ഫറന്‍സിംഗ്, മറ്റ് സോഫ്റ്റ്‌വെയറുകള്‍ എന്നിവയുടെ സഹായത്തോടെ വീട്ടിലിരുത്തി തൊഴിലെടുപ്പിക്കാന്‍ സാധിക്കുമ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷം കമ്പനികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അത് സാധ്യമല്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂരിപക്ഷം കമ്പനികളിലും ചെറുകിട സ്ഥാപനങ്ങളിലും പഴയ ഡെസ്‌ക് ടോപ്പുകള്‍, വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്ക് കണക്ഷനുകള്‍, വേഗത കുറഞ്ഞ യു.പി.എസ് ബാക്ക്അപ് എന്നിവയാണുള്ളത്. മൂന്നില്‍ രണ്ട് തൊഴിലാളികള്‍ക്കും ഗൂഗിള്‍, ഹാംഗ്ഔട്ട്, സൂം, സിസ്‌കോ വെബ്എക്‌സ്, ഗോടുമീറ്റിംഗ്, മൈക്രോസോഫ്റ്റ് ടീംസ്, ഗ്രൂപ്പ് ചാറ്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങളൊന്നും ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ വരുന്ന വലിയ ചെലവാണ് കമ്പനികളെ തടയുന്ന മറ്റൊരു ഘടകം. ഭൂരിപക്ഷം പേര്‍ക്കും ലാപ്‌ടോപുകളില്ല. ഓഫീസ് ഇന്റര്‍നെറ്റിനുള്ള വേഗത വീടുകളിലെ ബ്രോഡ്ബാന്‍ഡ് കണക്ഷനില്ല. വീടുകളില്‍ എത്ര പേര്‍ക്ക് വൈ-ഫൈ കണക്ഷനുണ്ടെന്നതും പ്രധാന ചോദ്യമാണ്.

Latest Stories

We use cookies to give you the best possible experience. Learn more