| Friday, 11th September 2020, 10:48 pm

ജെന്റില്‍മാന്‍ 2 വില്‍ റഹ്മാന്‍ തന്നെ സംഗീതം ചെയ്യും; തുറന്ന് പറഞ്ഞ് കെ.ടി കുഞ്ഞുമോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തില്‍ ആഴ്ത്തിയ ആ വാര്‍ത്ത പുറത്തുവന്നത്. തമിഴിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രമായ ജെന്റില്‍മാന് രണ്ടാം ഭാഗം വരുന്നു.

ശങ്കര്‍ എന്ന സംവിധായകന്റെയും അര്‍ജുന്‍ എന്ന ആക്ഷന്‍ കിംഗിന്റെയും കരിയറില്‍ തന്നെ ബ്രേക്ക് നല്‍കിയ ഈ ചിത്രം നിര്‍മ്മിച്ചത് മലയാളിയായ കെ.ടി കുഞ്ഞുമോന്‍ ആയിരുന്നു.

ചിത്രത്തിലെ ഗാനങ്ങളും സിനിമപോലെ സര്‍വ്വകാല ഹിറ്റായിരുന്നു. എ.ആര്‍. റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചവയാണ്.

ഇപ്പോഴിതാ ജെന്റില്‍മാന്‍ 2 വില്‍ എ.ആര്‍ റഹ്മാന്‍ തന്നെ സംഗീതസംവിധാനം ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ കെ.ടി കുഞ്ഞുമോന്‍. മാതൃഭുമി ന്യുസിന് വേണ്ടി കെ.അനൂപ് ദാസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

ആദ്യ ഭാഗത്തില്‍ നിന്നുള്ള പലരും പുതിയ ചിലരും തന്റെ സിനിമയില്‍ ഉണ്ടാവുമെന്നും കുഞ്ഞുമോന്‍ പറഞ്ഞു. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരിയില്‍ ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കുക.

ആദ്യ ഭാഗത്തിന്റെ സംവിധായകനായ ശങ്കര്‍ തന്നെ ഈ ഭാഗത്തിനും സംവിധായകന്‍ ആകുമോയെന്ന് പറയാന്‍ ആവില്ലെന്നും അതേസമയം എ.ആര്‍ റഹ്മാനുമായി താന്‍ സംസാരിച്ചിരുന്നെന്നും കുഞ്ഞുമോന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

അദ്ദേഹം തന്നെ സംഗീത സംവിധാനം ചെയ്യുമെന്നാണ് വിശ്വാസമെന്നും കെ.ടി കുഞ്ഞുമോന്‍ പറഞ്ഞു. ചിത്രത്തിന്റെ കഥ കെ.ടി കുഞ്ഞുമോന്റെ തന്നെയാണ്. തന്റെ ചിത്രം ബിഗ് ബഡ്ജറ്റ് തന്നെയായിരിക്കുമെന്നും കെ.ടി കുഞ്ഞുമോന്‍ പറഞ്ഞു.

1993 ല്‍ റിലീസ് ചെയ്ത ജെന്‍റില്‍മാനില്‍  അർജുൻ, മധുബാല, സുഭാശ്രി എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്. 1993 ജൂലൈ 30 ന് പുറത്തിറങ്ങിയ ജെന്റിൽമാൻ 175 ദിവസത്തിലധികം തിയേറ്ററുകളിൽ ഓടിയിരുന്നു . പിന്നീട് ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

A.R Rahman himself will compose music for Gentleman 2; KT Kunjumon

Latest Stories

We use cookies to give you the best possible experience. Learn more