ബെര്‍ലിന്‍: ജര്‍മനിയെ ഏകോപിപ്പിക്കുന്നതിനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രധാന നേതൃത്വം കൊടുത്ത നേതാവായിരുന്നു ഹാന്‍സ് മോഡ്രോയെന്ന് ഇടതുപക്ഷ പാര്‍ട്ടി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും മോഡ്രോയുടെ മരണത്തിന് പിന്നാലെ ഈസ്റ്റ് ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ട്വീറ്റ് ചെയ്തു.
പാര്‍ട്ടിക്ക് സംഭവിച്ച തീരാനഷ്ടമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 28 വര്‍ഷം കിഴക്കും പടിഞ്ഞാറും എന്ന് വിഭജിച്ച് നിന്ന ജര്‍മനിയിലെ സമാധാനപരമായ ഏകീകരണമാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടമെന്നും പാര്‍ട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ ജര്‍മനിയിലെ അവസാന കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായ ഹാന്‍സ് മോഡ്രോ അന്തരിച്ചത്. 95 വയസായിരുന്നു.
1989ല്‍ ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്ക് പിന്നാലെയാണ് മോഡ്രോ അധികാരത്തിലേറുന്നത്. അതിന് ശേഷമാണ് ജര്‍മന്‍ ഏകീകരണം നടന്നത്.
പശ്ചിമ ജര്‍മനിയുമായി ലയിക്കുന്ന സമയത്ത് കിഴക്കന്‍ ജര്‍മനിയെ നയിച്ചത് മോഡ്രോ ആയിരുന്നു. ബര്‍ലിന്‍ മതില്‍ തകര്‍ന്ന നാലാം നാളാണ് മോഡ്രോവ് ഇടക്കാല കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. ജനാധിപത്യ പ്രക്ഷോഭങ്ങെള തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ സര്‍ക്കാരിന് പകരമാണ് മോഡ്രോ അധികാരത്തിലേറുന്നത്.
1990ല്‍ ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നറിയപ്പെടുന്ന ജര്‍മനിലെ ആദ്യത്തേതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും മോഡ്രോ ആയിരുന്നു.
90കളില്‍ നടന്ന ഏകീകരണം വൈകാന്‍ കാരണക്കാരന്ന ഇദ്ദേഹമാണെന്ന വാദം എതിരാളികള്‍ ഉന്നയിക്കുന്നുണ്ട്. 1989ല്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മോഡ്രോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതൊക്കെയും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്ന് മോഡ്രോ പറഞ്ഞിരുന്നു.
ജി.ഡി.ആറിന് കീഴില്‍ വിദേശ ബന്ധങ്ങള്‍ കെട്ടുറപ്പുള്ളതായിരുന്നുവെന്നും അതുക്കൊണ്ടാണ് ശീതയുദ്ധം ചൂടേറിയ യുദ്ധമായി മാറാതിരുന്നതെന്നും അദ്ദേഹം റോയിട്ടേര്‍സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്ത് യൂത്ത് ഫയര്‍ ബ്രിഗേഡ് പ്ലറ്റൂണിന്റെ നേതാവായി അദ്ദേഹം സേവനമനുഷ്ടിച്ചു. 17ാം വയസില്‍ സോവിയേറ്റ് യൂണിയനിലെ യുദ്ധ തടവുകാരനായിരുന്ന അദ്ദേഹം ഫാസിസ്റ്റ വിരുദ്ധ ക്ലാസുകളില്‍ പങ്കെടുത്ത് ഒരു കമ്മ്യൂണിസ്റ്റായി മാറുകയായിരുന്നു.
പ്രധാനമന്ത്രിയെന്ന നിലയില്‍ മറ്റുള്ള നേതാക്കളേക്കാള്‍ എളിമയാര്‍ന്ന ജീവിതം അദ്ദേഹത്തെ ജനപ്രിയനാക്കി.
സാമൂഹിക ശാസ്ത്രത്തില്‍ ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി.1990 മുതല്‍ 94 വരെ ജര്‍മന്‍ പാര്‍ലമെന്റ് അംഗം എന്ന നിലയിലും 99 മുതല്‍ 2004 വരെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമെന്ന നിലയിലും സേവനമനുഷ്ഠിച്ചു.
content highlight: A prime factor in the country’s cohesion; German left mourns communist leader’s death