| Wednesday, 20th October 2021, 6:30 pm

പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പരാതി; എറണാകുളത്ത് വൈദികന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ എറണാകുളത്ത് വൈദികന്‍ അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പില്‍ സിബി വര്‍ഗീസ്(32) ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മരട് സെന്റ് മേരീസ് മഗ്ദലിന്‍ പള്ളി സഹ വികാരിയായിരുന്നു സിബി വര്‍ഗീസ്. ആരോപണത്തിന് പിന്നാലെ ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  A priest has been arrested in Ernakulam for sexually harassing a minor girl

Latest Stories

We use cookies to give you the best possible experience. Learn more